About Us RRV Girls
ശക്തമായ മാനേജ്‌മെന്റ്,
പി.ടി.എ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ട്
ആണ്.
രാജാ രവി വർമ്മ സ്കൂളുകളുടെ ഉടമസ്ഥനും മാനേജരുമായിരുന്ന കിളിമാനൂർ
കൊട്ടാരത്തിലെ ശ്രീ.കെ.കെ.വർമ്മ തമ്പുരാൻ ആർ.ആർ.വി സ്കൂളുകളുടെ മാനേജർ
സ്ഥാനം കുമാരി മാതംഗീ വർമ്മയ്ക്ക് കൈമാറുക ഉണ്ടായി. തുടർന്ന് മാതംഗി വർമയുടെ
മരണ ശേഷം ശ്രീ.ഗോദവർമ്മ ആർ.ആർ.വി സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു. എന്നാൽ
2008 ൽ ആർ.ആർ.വി സ്കൂളുകൾ കൈമാറ്റം ചെയ്യപ്പെട്ടു. കിളിമാനൂർ
കൊട്ടാരത്തിലെ കെ.കെ.വർമ്മ തമ്പുരാന്റെ കയ്യിൽ നിന്നും ആർ.ആർ.വി സ്കൂളുകൾ
ശ്രീ.വി.ഗോപിനാഥനും ശ്രീ.ദിവിജേന്ദർ റെഡ്ഡിയും ( Software Engg.America)
ചേർന്ന് വാങ്ങുക ഉണ്ടായി. തുടർന്ന് 2008 മുതൽ 2014 വരെ ശ്രീ.ഗോപിനാഥൻ
ആർ.ആർ.വി സ്കൂൾ മാനേജർ ആയി തുടർന്ന് വന്നു. 2014 ഫെബ്രുവരി 9 ന്
ശ്രീ.ഗോപിനാഥൻ മരണപ്പെടുക ഉണ്ടായി.എന്നാൽ ശ്രീ.ഗോപിനാഥൻ മുൻകൂർ തയാറാക്കി
വച്ചിരുന്ന വിൽപത്ര പ്രകാരം അദ്ദേഹത്തിന്റെ വളർത്ത് പുത്രൻ ആയ
ശ്രീ.ദിവിജേന്ദർ റെഡ്ഢിക്ക് ആർ.ആർ.വി സ്കൂളുകൾ ലഭിക്കുക ഉണ്ടായി.
2018 വർഷം ആർ.ആർ.വി സ്കൂളുകൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ബോയ്സ് സ്കൂളിലെ അധ്യാപകനായ ശ്രീ.ദിനേശ്.ആർ ന്റെ ആകസ്മികമായ മരണം ആണ്. ആർ.ആർ.വി സ്കൂളിനെ സ്വന്തം വീടിനേക്കാൾ സ്നേഹിച്ച് സ്കൂളിന്റെ വളർച്ചയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച വ്യക്തിത്വം ആയിരുന്നു ശ്രീ.ദിനേശ് സർ. അദ്ദേഹത്തിന്റെ മരണതത്തിലൂടെ ഉണ്ടായ വലിയ വിടവ് ഇതുവരെയും നികത്താൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് അദ്ദേഹത്തെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും, സഹപ്രവർത്തകരും, നാട്ടുകാരും, രക്ഷകർത്താക്കളും, വിദ്യാർത്ഥികളും, അദ്ദേഹത്തിന്റെ വീട്ടുകാരും, സുഹൃത്തുക്കളും, മാനേജ്മെന്റും ചേർന്ന് സ്വർഗീയ ദിനേശ് ആഡിറ്റോറിയം ആർ.ആർ.വി ബോയ്സ് സ്കൂളിൽ നിർമിച്ചു നൽകുക ഉണ്ടായി.
തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച VHSE ആണ് ആർ.ആർ.വി സ്കൂളിൽ ഉള്ളത്.ശ്രീ.സാബു.വി.ആർ. പ്രിൻസിപ്പാൾ ആയും ശ്രീ.വേണു.ജി.പോറ്റി ആർ.ആർ.വി ബോയ്സ് സ്കൂളിന്റെ വൈസ് പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചു വരുന്നു. ആർ.ആർ.വി ഗേൾസിൽ അസിതാ നാഥ്.ജി.ആർ പ്രിൻസിപ്പാൾ ആയും ശ്രീമതി ജ്യോതി.എസ് വൈസ് പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചു വരുന്നു. സ്കൂളിന്റെ നേട്ടങ്ങളിൽ പ്രധാനമായും പറയാൻ ഉള്ളത് ഈ 4 പേരുടേയും ശക്തമായ ഇടപെടലുകൾ സ്കൂളിന്റെ മുന്നോട്ടുള്ള യാത്ര സുഗമം ആക്കുന്നു.
തുടർന്ന്
2014 ഫെബ്രുവരി 10 മുതൽ ശ്രീ.ദിവിജേന്ദർ റെഡ്ഢി ആർ.ആർ.വി സ്കൂളുകളുടെ
മാനേജർ ആയി ചുമതല ഏറ്റു. തുടർന്ന് നിരവധി വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും
ആണ് ആർ.ആർ.വി സ്കൂളിന് തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടായത്. എല്ലാ ക്ലാസുകളും
ടൈൽസ് ഇടുകയും ക്ലാസ്സുകളിൽ എല്ലാം വൈറ്റ് ബോർഡുകൾ സ്ഥാപിക്കുക
ഉണ്ടായി. തുടർന്ന് സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനും കുട്ടികളുടെയും
അധ്യാപകരുടെയും സ്വാകാര്യതയെ ഹനീകരിക്കാത്ത രീതിയിൽ സ്കൂളിൽ CCTV ക്യാമറകൾ
സ്ഥാപിക്കുകയും ചെയ്തു. 2 സ്കൂളിലേയും എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി
മാറ്റുകയും ചെയ്തു. ആർ.ആർ.വി സ്കൂളുകളിലെ 42 ക്ലാസ് റൂമുകളും ഹൈടെക് ആയി
മാറിയതിനാൽ എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ്, വൈ ഫൈ, ലാപ്ടോപ്, പ്രൊജക്ടർ
ഉപയോഗിച്ചുള്ള പഠനം യാഥാർഥ്യമായി. വിവര സാങ്കേതിക വിദ്യയിലെ ഈ മുന്നേറ്റം
കുട്ടികൾക്ക് ഏറ്റവും മികച്ച പഠന അന്തരീക്ഷം ആണ് സമ്മാനിക്കുന്നത്. ഗേൾസ്
സ്കൂളിൽ മികച്ച സെമിനാർ ഹാളും മാനേജർ സമ്മാനിച്ചു.തുടർന്ന് ഹയർസെക്കൻഡറി
കുട്ടികൾക്കും ഹൈസ്കൂൾ കുട്ടികൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം മികച്ച
ബാത്റൂം സൗകര്യവും ഒരുക്കുക ഉണ്ടായി.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന കിളിമാനൂർ ഉപജില്ലയിലെ ഏക സ്കൂൾ ആർ.ആർ.വി
ഗേൾസ് ഹയർസെക്കൻഡറി മാത്രം ആണ്. ഗേൾസിൽ 5 മുതൽ 10 വരെ ക്ലാസുകൾക്ക് പുറമെ
ഹയർസെക്കൻഡറി വിഭാഗത്തിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ
കോമേഴ്സ്, കമ്പ്യൂട്ടർ കോമേഴ്സ് എന്നീ ബാച്ചുകൾ നിലവിൽ ഉണ്ട്. ആർ.ആർ.വി
ബോയ്‌സ് സ്കൂളിലും 5 മുതൽ 10 വരെ ക്ലാസുകൾക്ക് പുറമെ VHSE വിഭാഗത്തിൽ
MLT, CSIT(Computer Science and Information Technology) എന്നീ ബാച്ചുകളും
നിലവിൽ ഉണ്ട്. ഏറ്റവും മികച്ച രീതിയിൽ ഉള്ള വിദ്യാഭ്യാസം ആണ് കുട്ടികൾക്ക്
ലഭിക്കുന്നത്. പഠനത്തോടൊപ്പം കലാ, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഗണിത
ശാസ്ത്ര, ഐ.ടി മേളകളിൽ മികച്ച വിജയം ആണ് ആർ.ആർ.വിയിലെ കുട്ടികൾ നേടിയത്.
2018-19 വർഷത്തെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചതോടൊപ്പം, വെറും
112 കുട്ടികളെ പരീക്ഷക്ക് ഇരുത്തി അതിൽ 37 പേർക്ക് Full A+
നേടിക്കൊടുക്കാനും സാധിച്ചു. 2018-19 വർഷത്തിൽ ആർ.ആർ.വി ഗേൾസിൽ നിന്നും 29
കുട്ടികളും ബോയ്സ് സ്കൂളിൽ നിന്നും 14 കുട്ടികളും സംസ്ഥാന തല വിജയികൾ ആയി.
ആർ.ആർ.വി സ്കൂളുകളിൽ നിന്നും മാത്രം ആയി ആണ് ഈ 43 കുട്ടികൾ സംസ്ഥാന തല
വിജയികൾ ആകുന്നത്. ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയതോടൊപ്പം 5 ആം
ക്ലാസ് മുതൽ 12ആം ക്ലാസ് വരെ ആർ.ആർ.വി ഗേൾസിലെ വിദ്യാർത്ഥിനി ആയിരുന്ന
ഹലീമ.എസ് എന്ന വിദ്യാർത്ഥിനി ആദ്യ അവസരത്തിൽ തന്നെ കോട്ടയം മെഡിക്കൽ
കോളേജിൽ MBBS ന് അഡ്മിഷൻ നേടുക ഉണ്ടായി. അത് സ്‌കൂളിന്റെ എടുത്ത് പറയേണ്ട
നേട്ടം തന്നെ ആണ്. അത് പോലെ തന്നെ കമ്പ്യൂട്ടർ സയൻസിന് കിളിമാനൂർ മേഖലയിൽ
ബാച്ച് ഉള്ളതും ആർ.ആർ.വി സ്കൂളുകളിൽ മാത്രം ആണ്. സ്കൂളിൽ അധ്യാപകർക്ക്
മാനേജ്മെന്റ് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി. 2019-20 വർഷം ആർ.ആർ.വി
സ്കൂളുകളെ സംബന്ധിച്ച് നേട്ടങ്ങൾ മാത്രം സമ്മാനിച്ച വർഷം ആയിരുന്നു.
കലാ,കായിക,ശാസ്ത്ര,ഗണിത ശാസ്ത്ര, IT ,പ്രവൃത്തിപരിചയ മേളകളിൽ ആർ.ആർ.വി ഗേൾസിൽ
നിന്നും 76 കുട്ടികൾ സംസ്ഥാന വിജയികൾ ആയി.ബോയ്സ് സ്കൂളിൽ നിന്നും 22
കുട്ടികളും വിജയികൾ ആയി.98 കുട്ടികളെ സംസ്ഥാന തലത്തിൽ വിജയികൾ ആക്കിയത്
ആർ.ആർ.വി സ്കൂളുകളുടെ നേട്ടം തന്നെ ആണ്. ചെണ്ടമേളം, പഞ്ചവാദ്യം,
വഞ്ചിപ്പാട്ട്, മൂകാഭിനയം, ഒപ്പന, ഉറുദു
സംഘഗാനം, വന്ദേമാതരം, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, മാപ്പിളപ്പാട്ട്, ഇംഗ്ളീഷ്
പദ്യം ചൊല്ലൽ, അഷ്ടപദി, സംസ്കൃതം കഥാരചന, കഥകളി, ശാസ്ത്രമേള, ഭാസ്കരചാര്യ
സെമിനാർ, IT, പ്രവൃത്തിപരിചയമേള ഈ വിഭാഗങ്ങളിൽ എല്ലാം ആർ.ആർ.വി യുടെ
ചുണക്കുട്ടികൾ സംസ്ഥാന തല വിജയികൾ ആയി.മറ്റു സ്കൂളുകളിൽ നിന്നും 10 ഉം 15
ഉം കുട്ടികൾ സംസ്ഥാന തല വിജയികൾ ആകുമ്പോൾ ആണ് ആർ.ആർ.വി യിൽ നിന്നു മാത്രം
98 കുട്ടികൾ സംസ്ഥാന തല വിജയികൾ ആകുന്നത്.
2018 വർഷം ആർ.ആർ.വി സ്കൂളുകൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ബോയ്സ് സ്കൂളിലെ അധ്യാപകനായ ശ്രീ.ദിനേശ്.ആർ ന്റെ ആകസ്മികമായ മരണം ആണ്. ആർ.ആർ.വി സ്കൂളിനെ സ്വന്തം വീടിനേക്കാൾ സ്നേഹിച്ച് സ്കൂളിന്റെ വളർച്ചയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച വ്യക്തിത്വം ആയിരുന്നു ശ്രീ.ദിനേശ് സർ. അദ്ദേഹത്തിന്റെ മരണതത്തിലൂടെ ഉണ്ടായ വലിയ വിടവ് ഇതുവരെയും നികത്താൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് അദ്ദേഹത്തെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും, സഹപ്രവർത്തകരും, നാട്ടുകാരും, രക്ഷകർത്താക്കളും, വിദ്യാർത്ഥികളും, അദ്ദേഹത്തിന്റെ വീട്ടുകാരും, സുഹൃത്തുക്കളും, മാനേജ്മെന്റും ചേർന്ന് സ്വർഗീയ ദിനേശ് ആഡിറ്റോറിയം ആർ.ആർ.വി ബോയ്സ് സ്കൂളിൽ നിർമിച്ചു നൽകുക ഉണ്ടായി.
തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച VHSE ആണ് ആർ.ആർ.വി സ്കൂളിൽ ഉള്ളത്.ശ്രീ.സാബു.വി.ആർ. പ്രിൻസിപ്പാൾ ആയും ശ്രീ.വേണു.ജി.പോറ്റി ആർ.ആർ.വി ബോയ്സ് സ്കൂളിന്റെ വൈസ് പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചു വരുന്നു. ആർ.ആർ.വി ഗേൾസിൽ അസിതാ നാഥ്.ജി.ആർ പ്രിൻസിപ്പാൾ ആയും ശ്രീമതി ജ്യോതി.എസ് വൈസ് പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചു വരുന്നു. സ്കൂളിന്റെ നേട്ടങ്ങളിൽ പ്രധാനമായും പറയാൻ ഉള്ളത് ഈ 4 പേരുടേയും ശക്തമായ ഇടപെടലുകൾ സ്കൂളിന്റെ മുന്നോട്ടുള്ള യാത്ര സുഗമം ആക്കുന്നു.
അതോടൊപ്പം ആർ.ആർ.വി ഗേൾസിലെ പി.ടി.എ
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശ്രീ.എം.കെ.ഗംഗാധര തിലകൻ സർ, പുതുതായി പി.ടി.എ
പ്രസിഡന്റ് ആയി ചുമതല ഏറ്റ ശ്രീ.ജി.കെ.വിജയകുമാർ ആർ.ആർ.വി ബോയ്സ് സ്കൂളിലെ
പി.ടി.എ പ്രസിഡന്റ് ശ്രീ.വി.ഡി.രാജീവ് എന്നിവരുടെ പ്രവർത്തനങ്ങൾ എടുത്ത്
പറയേണ്ടത് തന്നെ ആണ്. സ്കൂൾ ബസ് സൗകര്യം എല്ലാ ഭാഗത്തേയ്ക്കും ഇപ്പോൾ
ലഭ്യമാണ്. കുട്ടികൾ സ്കൂളിൽ വന്നില്ല എങ്കിൽ 10 മണിക്ക് മുൻപ് ഈ വിവരം
രക്ഷകർത്താക്കളെ വിളിച്ച് അറിയിക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന
കുട്ടികൾക്ക് വേണ്ടി നൈറ്റ് റീഡിങ് ക്യാമ്പുകൾ, നൈറ്റ് ടെസ്റ്റുകൾ എന്നിവ
നടത്തി എല്ലാ കുട്ടികൾക്കും മികച്ച വിജയം നേടാൻ ഉള്ള എല്ലാ മാർഗവും സ്കൂളിൽ
നടത്തി വരുന്നു. തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച കമ്പ്യൂട്ടർ
ലാബ് സൗകര്യം ഇന്ന് ആർ.ആർ.വി സ്കൂളിൽ ലഭിക്കുന്നു. സ്കൂളിലെ കുട്ടികൾക്ക്
വേണ്ടി നല്ല രീതിയിൽ റേഡിയോ ക്ലബ്ബും പ്രവർത്തിച്ചു വരുന്നു.ഇതിലൂടെ എല്ലാ
ദിവസവും കുട്ടികൾക്ക് അവരുടെ കലാവാസനകൾ അവതരിപ്പിക്കാൻ അവസരം
ലഭിക്കുന്നു. NCC, NSS, JRC, Little Kites, ASAP, Souhruda Club, Career Guidance
യൂണിറ്റുകളുടെ മികച്ച പ്രവർത്തനവും ആർ.ആർ.വി യിൽ ലഭിക്കുന്നു.ആർ.ആർ.വി
സ്കൂളുകളിൽ 120ഓളം ജീവനക്കാർ ജോലി നോക്കി വരുന്നു.......ഏറ്റവും മികച്ച
പി.ടി.എ യ്ക്കുള്ള അവാർഡ് ആർ.ആർ.വി ബോയ്സ് സ്കൂളിലെ പി.ടി.എ പ്രസിഡന്റ്
ആയിരുന്ന ശ്രീ.സണ്ണി വെളളല്ലൂരിന്റെ നേതൃത്വത്തിൽ ഉള്ള പി.ടി.എ യ്ക്ക്
ലഭിച്ചത് സ്കൂളിന്റെ എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്ന് തന്നെ ആണ്.
ആർ.ആർ.വി സ്കൂളുകളുടെ ഏറ്റവും മികച്ചതും ഏറ്റവും വലതും ആയ നേട്ടം 2019ൽ
ആർ.ആർ.വി ഗേൾസിലെ 9ആം ക്ലാസ് വിദ്യാർത്ഥിനി കുമാരി നന്ദ.എസ്.പ്രവീൺ
സോഫ്റ്റ്ബാൾ മത്സരത്തിൽ കേരളാ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും രാജ്യാന്തര
മത്സരങ്ങൾ കളിക്കുകയും ചെയ്തതാണ്.
9ആം ക്ലാസ്സിലെ കുട്ടിയ്ക്ക് കേരളാ ടീമിൽ
അംഗമാകാൻ സാധിച്ചത് പഠനത്തോടൊപ്പം സ്പോർട്സിലും നമ്മുടെ ശക്തി
വിളിച്ചോതുന്നതാണ്.12 കുട്ടികൾ ഗേൾസിൽ നിന്നും 5 കുട്ടികൾ ബോയ്സിൽ നിന്നും
അടക്കം 17 കുട്ടികൾ ആണ് ഈ വർഷം ആർ.ആർ.വി സ്കൂളുകളിൽ നിന്നും സംസ്ഥാന തല
വിജയികൾ ആയത്.....
നിങ്ങളുടെ കുട്ടികളെ നിങ്ങൾക്ക് വിശ്വസിച്ച് ആർ.ആർ.വി സ്കൂളുകളിലേയ്ക്ക്
അയക്കാം.....
അവർ ഇവിടെ സുരക്ഷിതർ ആയിരിക്കും....അവരുടെ ശോഭനമായ ഭാവിയും........
സ്വാഗതം........
Admin || Vishnu Kalpadakkal
Admin || Vishnu Kalpadakkal
Post a Comment