RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

History-ചരിത്രത്തിലേക്കൊരു കിളിവാതിൽ


ചരിത്രത്തിലേക്കൊരു കിളിവാതിൽ

                ഛായാചിത്രങ്ങളു‍ടെ നിറനിലാവുകളിലേക്ക് ഉയ൪ന്നുവന്ന ചിത്രമെഴുത്ത്
കോയിത്തമ്പുരാൻ എന്നറിയപ്പെടുന്ന വിശ്വകലാകാരൻ രാജാ രവിവ൪മ്മ. 1848 ഏപ്രിൽ 29 ന്
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാഅംബാഭായി തമ്പുരാട്ടിയുടേയും
പുത്രനായി ജനിച്ചു.രാജാക്കൻമാ൪ക്കിടയിൽ ചിത്രകാരനും ചിത്രകാരൻമാ൪ക്കിടയിലെ
രാജാവുമായിരുന്നു അദ്ദേഹം. ചിത്രമെഴുത്ത് യൂറോപ്യൻമാരുടെ കലയാണെന്ന് സാമാന്യജനം
വിചാരിച്ചിരുന്ന കാലത്ത് സ്വന്തം ചിത്ര‍ങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും
വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും വഴി തെളിച്ചു. അദ്ദേഹത്തിന്റെ
പ്രശസ്തമായ ഒരു ചിത്രമാണ് വിളക്കേന്തിയ വനിത. ചിത്രങ്ങളൊന്നും ക്യാൻവാസിൽ
ഒതുങ്ങാനുള്ളതല്ല മറിച്ച് ഓരോ സംസ്കാരത്തേയും കാഴ്ചപ്പാടിനേയും വിളിച്ചോതുന്നു
എന്ന് തെളിയിച്ച കലാത്മാവാണ് രവിവർമ്മ.

                    പ്രകൃതി പ്രതിഭാസങ്ങളേയും ഈ ലോകത്തിലെ ചരാചരങ്ങളേയും മനസ്സിൽ
ഒപ്പിയെടുക്കയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുന്നതിൽ അദ്ദേഹം രസം
കണ്ടെത്തിയിരുന്നു. വ്യവസായി ആയിരുന്ന ഗോവർദ്ധനദാസ് മക്കൻജിയുമായി ചേർന്ന്
1890 കളിൽ മുംബൈയിൽ ചീത്രമുദ്രണ അച്ചുകൂടം (Lithographic press) സ്ഥാപിച്ചു .
 1893 ൽ ചിക്കാഗോയിൽ നടന്ന ലോകമേളയിൽ പ്രഭാഷണത്തിൽ അസാമാന്യ വിജയം
നേടിയ വിവേകാനന്ദനൊപ്പം രവിവർമ്മയുടെ ചിത്രങ്ങൾക്കു കിട്ടിയ പ്രഥമ സഥാനം അന്ന്
ഭാരതം നേടിയ രണ്ടു വിജയങ്ങളായിരുന്നു. 1904 ൽ ബ്രിട്ടീഷ് ഭരണകൂടം '"Kaiser-I-Hind"
എന്ന ബഹുമതി അദ്ദേഹത്തിനു നൽകി. ആധുനിക ഇന്ത്യൻ കലാശൈലി അദ്ദേഹത്തിന്റെ
ചിത്രീകരണ ശൈലി പിന്തുടരുന്നുണ്ട് മാത്രമല്ല , ആധുനിക ഇന്ത്യൻ കലയുടെ പിതാവെന്നും
 അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതചരിത്രം അടങ്ങിയിട്ടുള്ള ഒരു പുസ്തകമാണ് ദ പെയിന്റ൪
:ദ ലൈഫ് ഓഫ് രവിവ൪മ്മകേരള ലളിതകലാ അക്കാദമി കേരളത്തിലെ ചിത്രകാരന്മാർക്കും
ശിൽപ്പികൾക്കും രാജാരവിവർമ്മയോടുള്ള ബഹുമാന സൂചകമായി രാജാരവിവർമ്മ പുരസ്കാരം
നൽകി വരുന്നു.

   രാജാ രവി വ൪മ്മയുടെ ചൈതന്യം കുുടികൊള്ളുന്ന ഈ മണ്ണ് കിളികളുടേയും
മാനുകളുടേയും ഊര് എന്നറിയപ്പടുന്ന കിളിമാനൂരെന്ന കൊച്ചു പ്രദേശം തിരുവനന്തപുരം
ജില്ലയിലെ ഒരു പട്ടണമാണ്.നഗരത്തിൽ നിന്നും 36 കീ.മീ വടക്കായി സ്ഥിതി ചെയ്യുന്ന
ഈ ഗ്രാമീണ സൗന്ദര്യം ഏറെയുള്ള സ്ഥലം ചരിത്രചരമായി വളരെയധികം പ്രാധന്യം
അർഹിക്കുന്നതാണ്. കിളിമാനൂരിനെ ചരിത്രത്തിന്റെ ഏടുകളിൽ എത്തിച്ചത് കിളിമാനൂർ
കൊട്ടാരവും സർവ്വോപരി ചിത്രമെഴുത്തുത്തമ്പുരാനായ രാജാരവിവർമ്മയുമാണ്. ചിത്രകലയുടെ
 മായാത്ത ഓർമ്മകൾ പേറുന്ന കിളിമാനൂർ കൊട്ടാരം ഇന്നും പഴമയുടെ പ്രൗഢിയും
പുതുമയുടെ മുഖം മിനുക്കലുമായി നിൽക്കുന്നു. ധാരാളം സാഹിത്യകാരന്മാരുടെയും
കലാകാരന്മാരുടെയും ജന്മഗ്രഹം കൂടിയാണ് ഈ മനോഹര ഗ്രാമം. കിളിമാനൂർ രമാകാന്ദൻ,
 കിളിമാനൂർ മധു തുടങ്ങിയ കവികൾ ഇവരിൽ ശ്രദ്ധേയരാണ് .
         കിളിമാനൂ൪ പ്രദേശത്തിന്റെ യശസ്സ് വാനോളം ഉയ൪ത്തുന്ന കിളിമാനൂ൪
 കൊട്ടാരം പഴമയെ ഓ൪മ്മപ്പെടുത്തുന്നു. അറിവിന്റെ അക്ഷരമാലകൾ മനസിലുറപ്പിച്ച്
 കു‍ഞ്ഞുമനസ്സുകളെ അറിവുകൾ കൊണ്ട് കൊട്ടാരം പണിയുവാൻ നിൽക്കുന്ന ഒരു കൂട്ടം
അധ്യാപകരുടെ കൂട്ടായ്മ. ആദ്യാക്ഷരം ചൊല്ലിപഠിക്കാനും സൗഹൃദവും,സ്നേഹവും
 മനസിലാക്കാനും അതിലുപരി നല്ല വ്യക്തിത്വത്തിനുടമകളാകാനും സജ്ജരായി നിൽക്കുന്ന
ഒരുകൂട്ടം കു‍‍ഞ്ഞു ഹൃദയങ്ങൾ.1925 മെയ് മാസത്തിൽ ചിത്രകാരൻ രാജാരവിവർമ്മയുടെ
അനന്തരവൻ ആർട്ടിസ്റ്റ് കെ.ആർ.രവിവർമ്മ,രാജാരവി വർമ്മ ഇംഗ്ലീഷ് മീ‍ഡിയം സ്കൂൾ ആരംഭിച്ചു.
ശ്രീമാന്മാർ പീ.കൊച്ചുുണ്ണി തിരുമൽപ്പാട്, ജീ.രവിവർമ്മ,ആർ.കെ.രാജരാജവർമ്മ,
ടീ.കെ.നീലകണ്ടൻ വാര്യർ, പീ.കെ.രാഘവൻപിള്ള എന്നിവർ വ്യത്യസ്തകാലങ്ങളിൽ
ഹെ‍ഡ്മാസ്റ്റർ പദം അലങ്കരിച്ചിരുന്നു.

               1995 ജുലൈ 26 -ാം തീയതി രാജാരവിവർമ്മ ഇംഗ്ലീഷ് മീ‍ഡിയം ഹൈസ്കൂളായി
 ഉയർന്നു. ആദ്യ ഹെ‍ഡ് മാസ്റ്റർ ശ്രീ.വി രാമവർമ്മയായിരുന്നു. 1946 മുതൽ 1968 വരെ
സ്കൂൾ ഹെ‍ഡ് മാസ്റ്റർ ആയിരുന്നു സ്കൂളിനെ ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചത്
ശ്രീ .സി. ആർ. രാജരാജവർമ്മ ആയിരുന്നു. 1948 ആദ്യ ബാച്ച് 1949 സ്കൂൾ ഫൈനൽ
എക്സാം എഴുതി. അന്നത്തെ ഇ.എസ്.എൽ.സി ഇല്ലാതായി.ആദ്യത്തെ എസ്.എസ്.എൽ.സി
എക്സാം നടന്നു. അതിൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.
1951ൽ ശ്രീ.കെ.ആർ.രവിവർമ്മയിൽ നിന്നും മാനേജ്മെന്റ് സി.കെ.കെ.വർമ്മയ്ക്ക് കൈമാറി.
1956ൽ പനമ്പിള്ളി ഗോവിന്ദമേനോൻ ആവിഷ്കരിച്ച പദ്ധതിയിൽ ചേർന്ന്
ആർ.ആർ.വി ഹൈ സ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി മാറി. 1964 ൽ ഹെഡ് മാസ്റ്റർ
ശ്രീ സി.എ രാജരാജവർമ്മക്ക് അധ്യാപക അവാർഡ് ലഭിച്ചു. 1968 ൽ സി.എ രാജരാജവർമ്മ
പെൻഷൻ പറ്റുുകയും ശ്രീ ആർ രവിവർമ്മ ഹെഡ് മാസ്റ്റർ ആവുകയും ചെയ്തുു.1969 ൽ സ്കൂളിനു
 മൂന്നാം റാങ്ക് ലഭിച്ചുു.
                   
                 1965 മുതൽ 12 വർഷം എല്ലാ ക്ലാസിലും ഓരോ ഇംഗ്ലൂീഷ് മീഡിയം
 ഡിവിഷൻ ഉണ്ടായിരുന്നെങ്കെലും ചില സാങ്കേതിക പ്രശ്നങ്ങളാൽ പിന്നീടത് വേണ്ടെന്ന് വെചുു.
1969 മുതൽ 1974 വരെയുള്ള കാലയളവിൽ ശ്രീമതി തങ്കമ്മവാര്യസ്യാർ ,
ശ്രീ രാജഗോപാലൻ പോറ്റി , ശ്രീ രവി കുുമാർ , ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ രവി വർമ്മ എന്നിവർ സർവ്വീസിലിരിക്കെ അന്തരിച്ചുു. 1974 സെപ്റ്റംബർ 12-ാം തീയതി ശ്രീ ആർ രവിവർമ്മയുടെ നിര്യാണത്തെതുടർന്ന് ശ്രീ എ. ദാമോദരൻ നായർ ഹെഡ്മാസ്റ്റർ ആയി.
1975 സുവർണ്ണജൂബിലി ആഘോഷം 1976 ൽ രാജാരവിവർമ്മ ബോയ്സ് സ്കൂളും
രാജാരവിവർമ്മ ഗേൾസ് സ്കൂളും ജനനം കൊണ്ടു. ബോയ്സ് സ്കൂൾ ഹെഡ്മാസ്റ്റർ
 ശ്രീ എ. ദാമോദരൻ നായരും ഗേൾസ് സ്കൂൂൾ ഹെഡ്മാസ്റ്റർ ശ്രീ എൻ.രവീന്ദ്രൻ നായരും
 സ്ഥാനമേറ്റുു.

രാജാരവിവർമ്മ സ്കൂളുകൾ ആരംഭവും വളർച്ചയും


                               1990 മെയ് മാസം ശ്രീ എസ് വാസുദേവൻപിള്ള , 1990-92
ശ്രീമതി ദേവികഭായി എന്നിവർ ബോയ്സ് സ്കൂളിനെ നയിച്ചു.ഗേൾസ് സ്കൂളിൽ
 ശ്രീ രവീന്ദ്രൻ നായരെ തുടർന്ന് ശ്രീമതി അംബികാകുമാരിയം തുടർന്ന്
 ശ്രീ എസ് ഗോപാലകൃഷ്ണൻ പോറ്റിയും പ്രഥമ അധ്യാപകരന്മാരായി.
1998 ൽ ഹയർസെക്കൻ‍ഡറി ആരംഭിച്ചപ്പോൾ സയൻസിന് രണ്ടും
കൊമേഴ്സിന് ഒരു ബാച്ചും അനുവദിച്ചു. പിന്നീട് കംപ്യൂട്ടർ സയൻസ് ,
കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയും അനുവദിക്കപ്പെട്ടു. ഹയർസെക്കൻ‍ഡറി
പദവിയിലേക്ക് ഉയർത്തപ്പെട്ട ആർ.ആർ.വി.ജി.എച്ച്.എസ്സ്.എസ്സ്-ൽ ആദ്യം
ശ്രീ വി ശശിദരനും തുടർന്ന് ശ്രീ .സി ശ്രീനിവാസൻപിള്ള. പ്രിൻസിപ്പിൾമാരായും
അതിനു ശേഷം ശ്രീമതി ഡി വസന്തകുമാരിയമ്മ സഥാനമേറ്റു.തുടർന്ന് നിർമല,
ജി.ജയചന്ദ്രൻ നായർ എന്നിവർ പ്രിൻസിപ്പൽമാരായി.ഇപ്പോൾ
ശ്രീമതി അസിതാ നാഥ്.ജി.ആർ സ്കൂൾ പ്രിൻസിപ്പൽ ആയി തുടർന്ന് വരുന്നു.
   
                     ആർ.ആർ.വി.ബി.എച്ച്.എസ്സ്.എസ്സ്-ൽ ശ്രീമതി ദേവികഭായിക്കു
ശേഷം ശ്രീമതി എം . ആർ കമലം , ശ്രീ ആർ രാഘവൻ പിള്ള , ശ്രീ എൻ രവീന്ദ്രൻ നായർ ,
ശ്രീ സി ശ്രീനിവാസൻപിള്ള , ശ്രീ .കെ . ആർ . ഗോപികരമണൻ നായർ ശ്രീമതി .
ആർ രാജലക്ഷ്മി അമ്മ എന്നിവർ പ്രഥമ അധ്യാപകരന്മാരായി.2000-ൽ ബി.എച്ച്.എസ്സ്-ൽ
വൊക്കേഷണൽ ഹയർസെക്കൻ‍ഡറി അനുവദിക്കുകയും കംപ്യൂട്ടർ ആപ്ലിക്കേഷൻ
മെഡിക്കൽ ടെക്നീഷ്യൻ എന്നീ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തുു. പ്രഥമ
പ്രിൻസിപ്പിൾ ശ്രീ. പി . ആർ നളിനകുമാരി പ്രിൻസിപ്പലായി സ്ഥാനമേറ്റു.
2001-ൽ സ്റ്റേറ്റ് സിലബസ് പ്രകാരം ഉള്ള ഇംഗ്ലൂീഷ് മീഡിയം വിഭാഗം 5,8
 ക്ലാസുകൾ അനുവദിച്ചു. കുട്ടികളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായ്
വാങ്ങിയ സ്കൂൾ ബസ് വി.എച്ച്.എസ്സ് നായി നിർമ്മിച്ച് 2002 ജൂൺ ഉദ്ഘാടനം
ചെയ്യപ്പടുന്ന മൂന്നു നില മന്ദിരം എന്നിവ സ്കൂൾ പുതോഗതിയിലുള്ള മാനേജ്മെന്റിന്റെ
പ്രതിബന്ധതയും ഒപ്പം വർധിച്ചു വരുന്ന സ്കൂളന്റെ ഭൗതിക സാഹചര്യങ്ങളും
വിളിച്ചോതുന്നതാണ്.പാഠ്യപാഠ്യേതര രംഗങ്ങളിലെ അർഹമായ
 പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്നവയാണ്.
ഈ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് സഹോദര സ്ഥാപനങ്ങളും
അകാലത്തിൽ അസ്തമിച്ച സൂര്യതേജസ്സ്
 രാജാരവിവർമ്മ വിദ്യാലയങ്ങളുടെ മാനേജരായിരുന്ന കുമാരി മാതംഗിവർമ്മയെ
സ്മരിച്ച് കൊണ്ട് നിർമ്മിച്ച കെട്ടിടമാണ് ആർ.ആർ.വി.സ്കൂളിലെ മാതംഗി ബ്ലോക്ക്.
                                                             
Admin || Vishnu Kalpadakkal

No comments