RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

RRV GIRLS -2019 MERITS


RRV GIRLS KILIMANOOR 2019-20

               കിളിമാനൂർ രാജാ രവി വർമ്മ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ കിളിമാനൂർ മികവിന്റെ പാതയിൽ മുന്നേറുക ആണ്. 2019-20 വർഷം പഠനത്തോടൊപ്പം കലാ- കായിക- ശാസ്ത്ര- ഗണിത- പ്രവർത്തിപരിചയ- ഐ.ടി മേളകളിലും മുന്നേറിയ വർഷം ആയിരുന്നു. 78 കുട്ടികൾ ആണ് ഈ വർഷം ആർ.ആർ.വി ഗേൾസിൽ നിന്ന്  മാത്രം സംസ്ഥാനതല വിജയികൾ ആയത്. എടുത്ത് പറയേണ്ട നേട്ടങ്ങൾ 2019 ലെ SSLC പരീക്ഷയിൽ 100% വിജയം നേടിയത്  തന്നെയായിരുന്നു. അതോടൊപ്പം 112 കുട്ടികൾ പരീക്ഷ എഴുതിയതിൽ 37 പേർക്ക് എല്ലാ വിഷയങ്ങളിലും A+ നേടുക ഉണ്ടായി. 


സോഫ്റ്റ്ബോൾ മത്സരത്തിൽ 9ആം ക്ലാസ് വിദ്യാർഥിനി നന്ദ.എസ്.പ്രവീൺ കേരളാ ടീമിൽ അംഗമായി രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു.8ആം ക്ലാസ് വിദ്യാർഥിനി  അനാമിക.ഡി.എസ്  പ്രവൃത്തിപരിചയ മേളയിൽ "ഫുഡ് മേക്കിങ്ങിൽ"  സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി അതോടൊപ്പം എടുത്ത് പറയേണ്ട നേട്ടം 10ആം ക്ലാസ്സിൽ പഠിക്കുന്ന  അനന്യ.ബി.എസ് എന്ന വിദ്യാർഥിനി ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ സംസ്ഥാന തലത്തിൽ 2ആം സ്ഥാനം നേടി എന്നതാണ്.

5 ആം ക്ലാസ് മുതൽ 
12 ആം ക്ലാസ് വരെ ആർ.ആർ.വി ഗേൾസിൽ പഠിച്ച ഹലീമ.എസ് എന്ന വിദ്യാർഥിനി ആദ്യ അവസരത്തിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ MBBSന്  അഡ്മിഷൻ നേടിയത് ആർ.ആർ.വി സ്കൂളുകളുടെ എടുത്ത് പറയേണ്ട നേട്ടം തന്നെ ആണ്. അതോടൊപ്പം 15 കുട്ടികൾ സംസ്ഥന തല സ്പോർട്സ് മത്സരത്തിൽ പങ്കെടുത്ത് വിജയികൾ ആയി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഒപ്പന, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം, ഉറുദു സംഘഗാനം എന്നീ ഗ്രൂപ്പ് ഇനങ്ങൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി. ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും മൂകാഭിനയം,ഒപ്പന എന്നീ ഇനങ്ങളും സംസ്ഥാന തലത്തിൽ A  ഗ്രേഡ് നേടി. 

            കഥകളി- ഐശ്വര്യ.പി.രാജ് , അഷ്ടപദി-ശിവപ്രിയ.ബി.എസ്, ലളിതഗാനം അഞ്ജന.ബി.എസ്, സംസ്കൃതം കഥാരചന- അഭിരാമി.ഡി, മാപ്പിളപ്പാട്ട്- ആദിത്യ കൃഷണ ഇംഗ്ളീഷ് പദ്യം ചൊല്ലൽ- ഷെറിൻ.എസ് എന്നിവർ വ്യക്തിഗത ഇനങ്ങളിലും വിജയികൾ ആയി. സംസ്ഥാന തല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ 9ആം ക്ലാസ് വിദ്യാർഥിനികൾ ആയ എൻ.എസ്.സുഹുർബാനും, ജി.എസ്.ലക്ഷ്മിയും സംസഥാന തലത്തിൽ A ഗ്രേഡ് നേടി.അമീന.എസ് എംബ്രോയിഡറി വർക്കിലും, ശിവ പ്രിയ ബി എസ് ഫാബ്രിക് പെയിന്റിങ്ങിലും, ഹംന.എച്ച് ഐ.ടി യിലും, ആതിര കാർഡ് ബോർഡ് പ്രോഡക്റ്റ്  നിർമാണത്തിലും സംസ്ഥാന തല വിജയികൾ ആയത് നമ്മുടെ എടുത്ത് പറയേണ്ട നേട്ടങ്ങൾ തന്നെ ആണ്.

ഉറുദ്ദു സംഘഗാനം-HS

മൂകാഭിനയം -HSS

വഞ്ചിപ്പാട്ട് -HS
ഒപ്പന-HSS

ഒപ്പന -HS  
സോഫ്റ്റ് ബോൾ -HS

ദേശഭക്തിഗാനം  -HS  
സോഫ്ട്ബോൾ -HSS

Still model State A Grade
                                                           Admin || Vishnu Kalpadakkal


No comments