No change for Exam dates-Exam Time table
എസ്.എസ്.എൽ.സി ഹയർസെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല.....
മെയ് മാസം 26 മുതൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന SSLC, ഹയർസെക്കണ്ടറി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റി വച്ചു എന്ന വാർത്തകൾ ഇന്ന് രാവിലെ മുതൽ പല ചാനലുകളിലും വാട്സാപ് ഗ്രൂപ്പുകളിലും നവമാധ്യമങ്ങളിലും വന്നിരുന്നെങ്കിലും പരീക്ഷകൾ മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും എന്ന് മുഖ്യമന്ത്രി ഇന്നത്തെ പത്ര സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനുവാദം കിട്ടിയതോടെ പരീക്ഷ മെയ് 26ആം തീയതി മുതൽ നടത്താനുള്ള തടസ്സം നീങ്ങി കിട്ടി.....
Admin || Vishnu Kalpadakkal
Post a Comment