ഹയർസെക്കൻഡറി പരീക്ഷാ ഫലം : ഗ്രേഡിംഗ് സിസ്റ്റത്തിൽ അറിയപ്പെടാതെ പോയ മിടുക്കന്മാരും മിടുക്കികളും
ഇന്ന് SSLC ,Plus Two പരീക്ഷാ ഫലം വരുമ്പോൾ നമ്മൾ തിരക്കുന്നത് Full A+ കിട്ടിയവരെയും 5A+ കിട്ടിയ കുട്ടികളെയും മാത്രം ആണ്. പക്ഷെ ഈ Full A+ നേടിയ കുട്ടികളേക്കാൾ കൂടുതൽ മാർക്ക് നേടി ആരാലും ശ്രദ്ധിക്കാതെ പോകുന്ന ഒരുപാട് കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്.A+ കളുടെ എണ്ണം വച്ച് മാത്രം കുട്ടികളുടെ കഴിവിനെ അളക്കുമ്പോൾ കുറച്ച് A+ ഉം കൂടുതൽ മാർക്കും വാങ്ങിയ മിടുക്കാരായ ഒരുപാട് കുട്ടികളെ നമ്മൾ ഓർക്കാതെ പോകുന്നു. യഥാർത്ഥത്തിൽ കുട്ടികളുടെ വിജയം നമ്മൾ അളക്കേണ്ടത് മാർക്കിന്റെ അടിസ്ഥാനത്തിൽ ആണോ അതോ ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ആണോ????
പത്രത്തിലും ഫ്ലക്സിലും ഫോട്ടോ വരണം എങ്കിൽ എല്ലാ വിഷയങ്ങൾക്കും A+ നേടണം.ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം വന്നപ്പോൾ വളരെ അധികം വിഷമം തോന്നിയ ഒരു കാര്യമാണ് ഇത്. 6A+ നേടിയ കുട്ടിക്ക് കുട്ടിയതിനെക്കാൾ മാർക്ക് 3A+ നേടിയ കുട്ടി നേടി.പക്ഷെ ഈ 3A+ കാരിയെ ആരും അന്വേഷിച്ചില്ല. എന്നാൽ 6A+ കിട്ടുന്ന കുട്ടികൾക്ക് കിട്ടുന്ന അഭിനന്ദനതിന്റെ ഒരു അംശം അവരും അർഹിക്കുന്നില്ലേ...??? ഒരു ഉദാഹരണം പറയാം...
Full A+ നേടിയ ഒരു കുട്ടിയുടെ മാർക്ക് നമുക്ക് പരിശോധിക്കാം..
Malayalam : 190/200 A+
English : 182/200 A+
Physics : 180/ 200 A+
Chemistry : 182/200 A+
Computer : 184/200 A+
Mathematics : 185/200 A+
Total : 1103/1200
Percentage:91.91%
ഇനി 3A+ ഉം 3 A ഉം നേടിയ ഒരു കുട്ടിയുടെ മാർക്ക് നോക്കാം.
English : 198/200 A+
Malayalam : 200/200 A+
Physics : 179/200 A
Chemistry : 179/200 A
Computer : 179/200 A
Mathematics : 198/200 A+
Total: 1133/1200
Percentage : 94.41%
എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടിയേക്കാൾ 30 മാർക്ക് കൂടുതൽ ആണ് 3A+ഉം 3Aഉം നേടിയ വിദ്യാർഥി.... എന്നാൽ ഈ 3A+ കാരിയെ ആരും പ്രശംസിക്കുന്നില്ല.... അവളുടെ ഫോട്ടോയോ പേരോ ഒരു പത്രത്തിലും വരുന്നില്ല... അത് പോലെ തന്നെയാണ് 4A+ ഉം 5A+ ഉം നേടി മികച്ച മാർക്ക് വാങ്ങിയ കുട്ടികൾ. അവരുടെ കഴിവുകളും ആരും അറിയാതെ പോകുന്നു.
ഈ സംവിധാനത്തിൽ മാറ്റങ്ങൾ വരണം. നിങ്ങളുടെ സ്കൂളിലെ റിസൾട്ട് പരിശോധിച്ചാലും നിങ്ങൾക്ക് കാണാൻ സാധിക്കും ഇത് പോലെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മിടുക്കരായ കുട്ടികളെ.... യഥാർത്ഥത്തിൽ അത്തരത്തിൽ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്കും അർഹിക്കുന്ന പരിഗണന നൽകുകയും ആശംസകൾ അറിയിക്കുകയും വേണം. എന്നിരുന്നാലും ഹയർസെക്കൻഡറിയുടെ മാർക്ക് ആണ് അവരുടെ ഉപരി പഠനത്തിന് പരിഗണിക്കുക എന്നുള്ളത് കൊണ്ട് ഈ കുട്ടികൾക്ക് Full A+ കാരേക്കാൾ പരിഗണന അഡ്മിഷൻ സമയത്ത് ലഭിക്കുന്നു. എന്നാൽ SSLC പരീക്ഷയിലും ഇതേ അവസ്ഥ തന്നെ ആണ് പിന്തുടരുന്നത്. ഹയർസെക്കണ്ടറിയി പരീക്ഷയിൽ കുട്ടിക്ക് അവരുടെ മാർക്ക് എത്ര എന്ന് അറിയാൻ ഉള്ള അവസരം എങ്കിലും ലഭിക്കുന്നു. എന്നാൽ SSLC പരീക്ഷയിൽ അതിന് പോലും അവസരം ലഭിക്കുന്നില്ല. അവിടെ ഗ്രേഡ് മാത്രം ആണ് ഉപരിപഠനത്തിന്റെ മാനദണ്ഡം.
അവിടെയും കൂടുതൽ മാർക്ക് നേടിയ കുട്ടി A+ ന്റെ എണ്ണത്തിൽ പിന്നിലായിരിക്കാം. ഗ്രേഡിനോടൊപ്പം മാർക്ക് അറിയാൻ സാധിക്കാത്തതിനാൽ ആ കാര്യത്തിൽ തെളിവുകൾ സമർപ്പിക്കാൻ ഇപ്പോൾ സാധിക്കില്ല. എന്നാൽ ഹയർസെക്കണ്ടറിയുടെ കാര്യത്തിൽ മാർക്കും ഗ്രേഡും കൂടി വരുന്നതിനാൽ നമുക്ക് വ്യക്തമായി തന്നെ ഈ വ്യത്യാസം ചൂണ്ടി കാണിക്കാൻ സാധിക്കും. അതിനാൽ തന്നെ Full A+ നേടിയവരോടൊപ്പം തന്നെ അവരെക്കാൾ അല്ലെങ്കിൽ അവരോളം മാർക്ക് നേടിയ കുട്ടികളെയും അവർ അർഹിക്കുന്ന അഭിനന്ദങ്ങളും അംഗീകാരങ്ങളും ലഭിക്കുവാൻ വരും വർഷങ്ങളിൽ എങ്കിലും നടപടികൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു......
വിഷ്ണു കല്പടയ്ക്കൽ , ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,കിളിമാനൂർ
Post a Comment