RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Single window Admission-2021

            Plus One Single Window Admission

ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ 2022 ജൂലൈ 4 മുതൽ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

1.ഈ വർഷവും അപേക്ഷകൾ ഓൺലൈനായി തന്നെ ആണ് സമർപ്പിക്കേണ്ടത്.അതിന്റെ പ്രിന്റ് കോപ്പി സ്കൂളിൽ നൽകേണ്ടതില്ല.

2.CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്കന്ററിയിൽ  സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ സാധിക്കൂ.

3.http://www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ   പ്രവേശിച്ച്  കുട്ടികൾക്ക് VHSE & ഹയർസെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അഡ്മിഷന്അപേക്ഷിക്കാം. ഹയർസെക്കണ്ടറിയുടെ ലിങ്കിൽ കയറിയ ശേഷം, CREATE CANDIDATE LOGIN-SWS എന്ന  ലിങ്കിലൂടെ കുട്ടികൾക്ക് ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യാം. ഇതിന് ഒരു മൊബൈൽ നമ്പർ വേണം. ആ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന  OTP ഉപയോഗിച്ച് കൊണ്ട് പുതിയ പാസ്സ്‌വേർഡ് കുട്ടികൾക്ക് നൽകാം. ഈ പാസ്സ്‌വേർഡും അപ്പ്ലിക്കേഷൻ നമ്പറും കുട്ടികൾ ഓർത്ത് വയ്ക്കണം. അത് പോലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ തന്നെ നൽകണം.

4.അതിന് ശേഷം candidate ലോഗിനിലെ apply online എന്ന ലിങ്കിലൂടെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.

5.ഒരു കുട്ടിക്ക് ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. വ്യത്യസ്ത ജില്ലകളിൽ വ്യത്യസ്ത ആപ്‌ളിക്കേഷനുകൾ നൽകണം.

6.എയ്ഡഡ് സ്കൂളുകളിൽ  മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ നേടാൻ കുട്ടികൾ പ്രത്യേകം അപേക്ഷ ഫാറം  സ്കൂളിൽ നിന്നും വാങ്ങി അതാത് സ്കൂളിൽ തന്നെ നൽകേണ്ടതാണ്.

7.ബോണസ് പോയിന്റിന് അർഹതയുള്ള വിഭാഗങ്ങൾ

a) കൃത്യ നിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്മാരുടെ  മക്കൾക്ക് : 5 പോയിന്റ് 

b) ജവാൻമാരുടേയും എക്സ്-സർവ്വിസുകാരുടേയും (ആർമി നേവി എയർ ഫോഴ്സ് മുതലായവ മാത്രം) മക്കൾക്ക്/  നിയമപരമായി അവർ ദത്തെടുത്ത് മക്കൾക്ക് :3  പോയിന്റ് 

c) എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം) നീന്തൽ അറിവ് (അപേക്ഷകൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം) സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ:  പോയിന്റ്

d) A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം : 1  പോയിന്റ് 

e) അതേ സ്കൂളിലെ വിദ്യാർത്ഥി :  പോയിന്റ്

f) അതേ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ:  പോയിന്റ്

g) അതേ താലൂക്ക്:  പോയിന്റ് 

h) ഗവ:/എയിഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് : പോയിന്റ്

i) കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ :  പോയിന്റ് 

പരാമർശിച്ച രീതിയിൽ ബോണസ് അർഹതയുണ്ടെങ്കിലും കണക്കാക്കുമ്പോൾ ഒരു അപേക്ഷകന് നൽകുന്ന ബോണസ് പോയിന് പരമാവധി 10 ആയി നിജപ്പെടുത്തുന്നതാണ്.  അതായത് വിവിധ ഇനങ്ങളിലൂടെ ഒരു അപേക്ഷകൻ പത്തോ അതിലധികമോ ബോണസ് പോയിന്റ് അവകാശപ്പെട്ടുണ്ടെങ്കിലും ആയിൽ 10 ആയി നിപ്പെടുത്തുന്നതാണ്.


8. വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED) കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്. വിഭിന്നശേഷി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന്ന് 100k b PDF ഫയൽ ആകണം

9.ലോഗിൻ Password create ചെയ്യുമ്പോൾ one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന്.

10. രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും

11.സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ 

12.ഈ വർഷം (2021 SSLC പരീക്ഷ എഴുതിയ കുട്ടികൾ ) സ്കൂളിൽ നിന്നും ലഭിക്കുന്ന ക്ലബ് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാൻ സാധിക്കില്ല.

13.പഞ്ചായത്ത് (Local Body) SSLC സർട്ടിഫിക്കറ്റിലുള്ളത് ആണ് നൽകേണ്ടത്.എന്നാൽ ലോക്കൽ ബോഡി SSLC സർട്ടിഫിക്കറ്റിൽ ഉള്ളതിൽ നിന്നും വ്യത്യസ്തം ആണ് എങ്കിൽ റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

14.എയ്‌ഡഡ്‌  സ്കൂളുകളിൽ ഓപ്പൺ മെറിറ്റ് 50 ശതമാനവും, 20 ശതമാനം മാനേജ്‌മെന്റ് സീറ്റും 10 ശതമാനം അതാത് മാനേജ്‌മെന്റിന്റെ കമ്യൂണിറ്റിയിലുള്ള കുട്ടികളെ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശിപ്പിക്കാം.10% സീറ്റിൽ മതിയായ കുട്ടികൾ ഇല്ല എങ്കിൽ അത് ഓപ്പൺ മെറിറ്റിലേയ്ക്ക് മാറ്റുന്നതാണ്.  SC :12 ശതമാനം ST :8 ശതമാനവുമാണ്. വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .

15.ഗവണ്മെന്റ്  സ്കൂളുകളിൽ 42 ശതമാനം ഓപ്പൺ മെറിറ്റ്,ETB(ഈഴവ,തിയ്യ,ബില്ലവ) 8 ശതമാനം, മുസ്‌ലിം  7  ശതമാനം,ലത്തീൻ കത്തോലിക്കാ, SIUC,ആംഗ്ലോ ഇന്ത്യൻ 3%.OBX-1%, DV 2%, VK-2%,KU 1%, KN 1%, OBH 3%, EWS 10%, SC :12% ST :8 %. വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .

16.ന്യൂനപക്ഷ പിന്നാക്ക സമുദായ എയ്‌ഡഡ്‌ സ്കൂളുകളിൽ ഓപ്പൺ മെറിറ്റ് 40 ശതമാനവും,20 ശതമാനം മാനേജ്‌മെന്റ് സീറ്റും 20 ശതമാനം അതാത് സമുദായത്തിലെ  കുട്ടികളെ മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശിപ്പിക്കാം. SC :12 ശതമാനം ST :8 ശതമാനം,വിഭിന്ന ശേഷി :ഓപ്പൺ മെറിറ്റിന്റെ 3 ശതമാനം, സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5 ശതമാനം ആണ് .

17.പട്ടികജാതി/ പട്ടികവർഗ സംവരണ സീറ്റുകളിലേയ്ക്ക് മതിയായ അപേക്ഷകരില്ലെങ്കിൽ അവശേഷിക്കുന്ന അത്തരം ഒഴിവുകളിലേയ്ക്ക് ആദ്യം അനുബന്ധം 2 ലെ Other Eligible Communities (OEC) ഉൾപ്പെട്ട ഒ.ഇ.സി (പട്ടികവർഗം) 12 വിഭാഗങ്ങളേയും,ഒ.ഇ.സി പട്ടികജാതി) 8 വിഭാഗങ്ങളേയും മാത്രമേ പരിഗണിക്കുകയുള്ളൂ. അതിനു ശേഷവും ഒഴിവുകളുണ്ടെങ്കിൽ അത്തരം സീറ്റുകളെ പൊതു മെറിറ്റ് സീറ്റുകളായി പരിഗണിച്ച് ഒ.ബി.സി.യിലെ ഈഴവ മുസ്ലീം ലത്തീൻ കത്തോലിക്കാ /SIUC/ ആഗോ ഇൻഡ്യൻ, മറ്റ് പിന്നോക്ക ഹിന്ദു വിശ്വകർമ്മ അനുബന്ധ വിഭാഗങ്ങൾ എന്നീ വിഭാഗങ്ങൾക്ക് സർക്കാർ സ്കൂളുകളിൽ അവർക്ക് ലഭിക്കുന്ന സംവരണതമാനപ്രകാരവും അവശേഷിക്കുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിനും നൽകും. സർക്കാർ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലും പട്ടികജാതി പട്ടികവർഗ സീറ്റുകളിലേയ്ക്കുള്ള ഒഴിവുകൾ നികത്തുന്നത് ഒരേ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും.മെറിറ്റ് ക്വാട്ട അഡ്മിഷൻ 
അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 3 വരെ. 
ട്രയൽ അലോട്ട്മെന്റ് 07/09/2021.
ആദ്യ അലോട്മെന്റ് 13/09/2021.
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് 29/09/2021

സപ്ലിമെന്ററി  ഘട്ടം 
06/10/2021 മുതൽ 15/11/2021 വരെ.
അഡ്മിഷൻ അവസാനിക്കുന്നത്:15/11/2021

മാനേജ്‌മെന്റ് സീറ്റ് 
മാനേജ്‌മെന്റ് സീറ്റ് അഡ്മിഷൻ ആരംഭിക്കുന്നത് 22/09/2021.
പ്രവേശനം അവസാനിക്കുന്നത് 29/09/2021.
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 22/09/2021 മുതൽ 29/09/2021 വരെ.
സപ്ലിമെന്ററി  ഘട്ടം 01 /10/2021 മുതൽ 03/11/2021 വരെ.
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 01 /10/2021 മുതൽ 03/11/2021 വരെ.

സ്പോഴ്‌സ് ക്വാട്ട
സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 24/08/2021 മുതൽ 08/09/2021 വരെ.
ഓൺലൈൻ രജിസ്‌ട്രേഷൻ സമർപ്പിക്കേണ്ടത്:31/08/2021 മുതൽ 09/09/2021 വരെ. 
അലോട്മെന്റ് തീയതി:13/09/2021
അവസാന അലോട്മെൻറ് തീയതി:23/09/2021.

സ്പോഴ്‌സ് ക്വാട്ട സപ്ലിമെന്ററി  ഘട്ടം  
സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 28/09/2021 മുതൽ 01/10/2021 വരെ.
ഓൺലൈൻ രജിസ്‌ട്രേഷൻ 30/09/2021 മുതൽ 01/10/2021 വരെ. 
സപ്പ്ളിമെന്ററി 04/10/2021.സ്പോഴ്‌സ് ക്വാട്ട പ്രവേശനം അവസാനതീയതി 05/10/2021.

കമ്യൂണിറ്റി ക്വാട്ട
കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :10/09/2021 മുതൽ 20/09/2021 വരെ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 22/09/2021
അഡ്മിഷൻ ആരംഭിക്കുന്നത് :23/09/2021 മുതൽ 
കമ്യൂണിറ്റി ക്വാട്ട  സപ്ലിമെന്ററി  ഘട്ടം  
കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :30/09/2021 മുതൽ 01/10/2021 വരെ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 04/10/2021
അഡ്മിഷൻ ആരംഭിക്കുന്നത് :04/10/2021 മുതൽ 05/10/2021 വരെ.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Admin || Vishnu Kalpadakkal , HSST Jr Computer Science,RRVGHSS Kilimanoor,Mob:9048904990  

No comments