പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു-2023 ....
പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു .
ആദ്യ അലോട്മെന്റ് പ്രവേശനം ജൂൺ 19 രാവിലെ 11 മണി മുതൽ ജൂൺ 21 ന് വൈകുന്നേരം 5 മണി വരെ.
അഡ്മിഷൻ സമയത്ത് കുട്ടികൾ സ്കൂളിൽ അടയ്‌ക്കേണ്ട തുക.
PTA ഫണ്ട് 500 രൂപ
ഗവണ്മെൻ്റ് ഫീസ്
ബയോളജി സയൻസ് :755
കമ്പ്യൂട്ടർ സയൻസ് :705
പൊളിറ്റിക്കൽ കൊമേഴ്സ് :505
കമ്പ്യൂട്ടർ കൊമേഴ്സ് : 555
ഹ്യുമാനിറ്റീസ് :455 + ഒരു ലാബിന് 50 രൂപ വീതം.
2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.നിങ്ങൾക്ക് അലോട്ട്മെൻ്റ് വന്ന സ്കൂൾ/കോംബിനേഷൻ നോക്കുക.
2. നിങ്ങൾ നൽകിയ 1 ആമത്തെ ഓപ്ഷൻ തന്നെ ആണ് നിങ്ങൾക്ക് ലഭിച്ചത് എങ്കിൽ ഏത് സ്കൂളിൽ ആണോ അലോട്മെന്റ് ലഭിച്ചത് ആ സ്കൂളിൽ പോയി ഫീസ് അടച്ച് ജൂൺ 21ന് വൈകുന്നേരം 5 മണിക്ക് മുൻപ് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ അലോട്മെന്റിന്റെ പ്രിന്റ് കോപ്പി കൂടി കയ്യിൽ കരുതണം. ഇല്ല എങ്കിൽ സ്കൂളിൽ ആവശ്യപ്പെട്ടാൽ സ്കൂളിൽ നിന്നും നൽകും. ഫസ്റ്റ് ഓപ്‌ഷൻ വച്ച സ്കൂളിൽ കിട്ടിയിട്ട് കുട്ടി അഡ്മിഷൻ എടുത്തില്ല എങ്കിൽ കുട്ടി ഏകജാലകത്തിൽ നിന്നും പുറത്താകും.
അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട കാര്യങ്ങൾ
SSLC / CBSE സർട്ടിഫിക്കറ്റ്.
TC ,Conduct സർട്ടിഫിക്കറ്റ്
റേഷൻ കാർഡ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. ,അലോട്മെന്റ് സ്ലിപ്പ്
NCC/Scout-Guides/Little Kites/JRC/Club Certificates, ആപ്ലിക്കേഷനിൽ ചേർത്തിട്ടുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ( എല്ലാം ഒറിജിനൽ വേണം) ....
3.ഇപ്പൊൾ ലഭിച്ച ഓപ്ഷനിൽ നിങ്ങൾ തൃപ്തരല്ല എങ്കിൽ നിങ്ങൾ ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പോയി ജൂൺ 21ന് 5 മണിക്ക് മുൻപ് താൽകാലിക അഡ്മിഷൻ എടുക്കണം. അതിനു ശേഷം അടുത്ത അലോട്ട്മെൻ്റ് വരെ കാത്തിരിക്കുക.
4.നിങ്ങൾക്ക് ഇപ്പൊൾ ഒരു സ്കൂളിൽ അലോട്ട്മെൻ്റ് വന്നു.(ഒന്നാമത്തെ ഓപ്ഷൻ അല്ല വന്നത്, ഉദാഹരണം 6ആമത്തെ ഓപ്ഷൻ ആണ് ഇപ്പൊൾ അലോട്ട്മെൻ്റ് വന്നത്) നിങ്ങൾക്ക് ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച വിഷയം തന്നെ പഠിച്ചാൽ മതി എങ്കിൽ അലോട്ട്മെൻ്റ് വന്ന സ്കൂളിൽ പോയി സ്ഥിര അഡ്മിഷൻ എടുക്കാൻ സാധിക്കും.അപ്പോൾ 1 മുതൽ 5 വരെ ഉള്ള ഓപ്ഷനുകൾ കാൻസൽ ആയി പോകും.
5.ഇപ്പൊൾ നിങ്ങൾക്ക് 10 ആമത്തെ ഓപ്ഷൻ നൽകിയ സ്കൂളിൽ ആണ് അലോട്ട്മെൻ്റ് വന്നത് എന്ന് കരുതുക. നിങ്ങൾക്ക് 1,2,3,4,5,6,7,8,9 വരെ ഉള്ള ഓപ്ഷനുകളിൽ ഏത് വേണം എങ്കിലും ഡിലീറ്റ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. താൽകാലിക അഡ്മിഷൻ നേടുന്ന സമയത്ത് ഹയർ ഓപ്ഷൻ ക്യാൻസലേഷൻ ഫോം സ്കൂളിൽ ഫിൽ ചെയ്തു കൊടുത്താൽ മതി.
6.നിങ്ങൾ 15 സ്കൂളുകളിൽ ഓപ്ഷൻ നൽകി. ഇപ്പൊൾ അഡ്മിഷൻ വന്നത് 7 ആമത്തെ ഓപ്ഷൻ വച്ച സ്കൂളിൽ ആണ്.എങ്കിൽ 8 മുതൽ 15 വരെ ഉള്ള സ്കൂളുകളിൽ നിങ്ങൾക്ക് ഇനി അഡ്മിഷൻ നേടാൻ സാധിക്കില്ല.അത് ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആയി പോകും.
ഏകജാലക അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ.....
Admin || Lt Vishnu Kalpadakkal....
www.rrvgirls.com..... 9048904990, 6238060572
ഈ വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ഉടൻ തന്നെ ലഭ്യമായി തുടങ്ങും.
ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ഉടൻ തന്നെ ലഭ്യമായിത്തുടങ്ങും.
മൊബൈൽനമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിട്ടുള്ള പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി., ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി. നൽകുക. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻ ചെയ്തശേഷം 'get more now' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ എന്ന സെക്ഷനിൽനിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം.
അല്ലെങ്കിൽ Sate Government എന്ന സെക്ഷനിൽനിന്ന് Kerala തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം.
ഇതിൽ രജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കും.
Post a Comment