RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus one 3rd allotmenmt


 പ്ലസ് വൺ മൂന്നാം  അലോട്മെന്റ് റിസൾട്ട് പ്രഖ്യാപിച്ചു....



മൂന്നാം അലോട്ട്മെന്റ് തീയതി : 21-08-2022
പ്രവേശനം ആഗസ്റ്റ് 22,23,24 തീയതികളിൽ. 

ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് .

മൂന്നാമത്തെ അലോട്മെന്റിൽ എല്ലാ കുട്ടികളും സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്. നിങ്ങൾക്ക് ഇപ്പൊൾ ഏത് സ്കൂളിൽ അഡ്മിഷൻ ലഭിച്ചാലും അവിടെ പോയി ഫീസ് അടച്ച് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്.

സ്കൂൾ ട്രാൻസ്ഫർ, കോംബിനേഷൻ ട്രാൻസ്ഫർ എന്നിവ പിന്നീട് നടക്കുന്നതാണ്. 

മാനേജ്മെൻ്റ് സീറ്റ്, കമ്യൂണിറ്റി ക്വാട്ട, ആദ്യ 2 അലോട്ട്മെൻ്റ് ഇതിൽ ഏതെങ്കിലും ഒന്നിൽ സ്ഥിര അഡ്മിഷൻ നേടിയ കുട്ടികൾക്ക് ഈ അലോട്ട്മെൻ്റ് ബാധകം അല്ല....

ഇത് വരെ അപേക്ഷിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്തവർക്കും അപേക്ഷ നിരസിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി  ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


SSLC/CBSE  പരീക്ഷ കഴിഞ്ഞ കുട്ടികൾക്ക് അവരുടെ സർട്ടിഫിക്കറ്റ്ഡി ജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പ്ലസ് വൺ അഡ്മിഷൻ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എങ്കിൽ ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്തു ഹാജരാക്കാവുന്നതാണ്. അതോടൊപ്പം CBSE കുട്ടികളുടെ migration സർട്ടിഫിക്കറ്റും ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSLC സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഡിജിലോക്കർ ലഭിക്കുന്നതിന് ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക....

ഡിജിലോക്കർ മൊബൈൽ ആപ്പ് ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഡിജിലോക്കറിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്ന വിധം അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട കാര്യങ്ങൾ 
SSLC / CBSE സർട്ടിഫിക്കറ്റ്.
TC ,Conduct സർട്ടിഫിക്കറ്റ് 
റേഷൻ കാർഡ് ,അലോട്മെന്റ്  സ്ലിപ്പ് 
NCC/Scout-Guides/Little Kites/JRC, ആപ്ലിക്കേഷനിൽ ചേർത്തിട്ടുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ....


ഏകജാലക അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ.....
Admin || Vishnu Kalpadakkal....
www.rrvgirls.com..... 9048904990

No comments