ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1.പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ 9.00 ന് മുൻപായി സ്കൂളിൽ എത്തുകയും, 9.10 ന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ് ,അഡീഷണൽ ഷീറ്റ് എന്നിവയുമായി പോകേണ്ടതാണ്.
2.എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും,ഹാജർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക.
3. വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.തെറ്റ് വന്നിട്ടുണ്ടെങ്കിൽ ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം.
4. ചീഫ് കൊണ്ടുവരുന്ന ചോദ്യ പേപ്പർ അതത് ദിവസത്തേതാണെന്ന് ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക.
5. ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റെത് എന്ന് ഉറപ്പു വരുത്തി 9.30നു കുട്ടിക്ക് നൽകുക.ചോദ്യ പേപ്പർ കോഡ് എഴുതാൻ കുട്ടികളോട് ആവശ്യപ്പെടുക.
6.എല്ലാ പരീക്ഷയ്ക്കും Cool off time 9.30 മുതൽ 9.45 മണി വരെയാണ്.
👉പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ രാവിലെ 9.30 നു ആരംഭിച്ച് 11.45 നു അവസാനിക്കും.
👉പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ രാവിലെ 9.30 നു ആരംഭിച്ച് 12.15 നു അവസാനിക്കും.
👉ബയോളജി പരീക്ഷ 9.30 മുതൽ 11.55 വരെ ആണ്.ഇതിൽ 9.30-9.45 വരെ കൂൾ ഓഫ് ടൈം ആണ്.9.45 മുതൽ 10.45 വരെ ബോട്ടണി പരീക്ഷ എഴുതാം.അതിനു ശേഷം 10.45 മുതൽ 10.55 വരെ സുവോളജി പരീക്ഷയുടെ പേപ്പർ ഫിൽ ചെയ്യാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ഉള്ള സമയം ആണ്.അതിനു ശേഷം 10.55 മുതൽ 11.55 വരെ സുവോളജി പരീക്ഷ എഴുതാം.Music പരീക്ഷ മുതൽ വരെ ആയിരിക്കും.
7. 9.45 മണിമുതൽ കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സമയമാണ്.
8. പരീക്ഷ സമയം മുഴുവൻ കുട്ടിയെ എഴുതാൻ അനുവദിക്കുക.
9. അഡീഷണൽ ഷീറ്റ് ആവശ്യമുള്ള കുട്ടിക്ക് കുട്ടിയുടെ ഇരിപ്പിടത്തിലേക്ക് കൊണ്ട് പോയി കൊടുക്കുക. അഡീഷണൽ ഷീറ്റിൻ്റെ എണ്ണം തന്നിട്ടുള്ള ഫോമിൽ കൃത്യമായി രേഖപ്പെടുത്തുക.ആവശ്യത്തിലധികം അഡിഷണൽ ഷീറ്റുകൾ ആദ്യമേ ഒപ്പിട്ടു വയ്ക്കുന്നത് ഒഴിവാക്കുക.
10. അഡീഷണൽ ഷീറ്റിൽ monogram ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.
11 .Longbell അടിച്ചതിന് ശേഷം പേപ്പർ തുന്നി കെട്ടാൻ ആവശ്യപ്പെടുക.
12.അഡീഷണൽ ഷീറ്റുകളുടെ എണ്ണം മെയിൻ ഷീറ്റിൽ രേഖപ്പെടുത്താൻ കുട്ടികളെ ഓർമിപ്പിക്കുക.
13.എഴുതി കഴിഞ്ഞ ബാക്കി ഭാഗം വരച്ച ശേഷം ഇൻവിജിലേറ്റർ ഒപ്പ് വെക്കുക
14. റൂമിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികളുടെയും ഉത്തര കടലാസ് കിട്ടിയതിനു ശേഷം മാത്രം കുട്ടികളെ പുറത്ത് വിടുക.
15.അവസാന പേജിൽ മോണോ ഗ്രാം വെക്കുകയും രജിസ്റ്റർ നമ്പർ ക്രമത്തിൽ എല്ലാ ഉത്തരക്കടലാസുകളും ചീഫിനെ ഏൽപ്പിക്കുകയും ചെയ്യുക.
16. ക്ലാസ്സ് റൂമിൽ അഡീഷണൽ ഷീറ്റുകൾ മറന്നുവച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
17. മൊബൈൽ ഫോൺ (സ്വിച്ച്ഓഫ് ആക്കി പോലും കൊണ്ട് പോകാൻ പാടില്ല ), മാഗസിൻസ്, പത്രം ഇതൊന്നും exam റൂമിൽ കൊണ്ടു പോകരുത്.
18.എല്ലാം കൃത്യമായി ചെയ്തു എന്ന് check ചെയ്തിട്ട് മാത്രം ഡെപ്യൂട്ടിമാരെയും ചീഫിനെയും answer സ്ക്രിപ്റ്റ്സ് ഏൽപ്പിക്കുക
19. കുട്ടികളുടെ answer scripts ന്റെ അവസാന പേജിൽ തന്നെയാണ് sign & മോണോഗ്രാം എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം അവ ചീഫ് നെയോ ഡെപ്യൂട്ടിമാരെയോ ഏൽപ്പിക്കുക
20.ബാർ കോഡ് ഷീറ്റ് ഉള്ള പരീക്ഷ ദിവസങ്ങളിൽ ബാർ കോഡ് പേപ്പറിൽ ഒപ്പ് പതിച്ചാൽ മാത്രം മതി. ഈ പേപ്പറുകളിൽ മോണോഗ്രാം പതിക്കാൻ പാടില്ല.അത് പോലെ തന്നെ പേപ്പർ തിരികെ ഏൽപ്പിക്കുമ്പോഴും അവസാന പേജിൽ മോണോഗ്രാം പതിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക.
Exam ഹോളിൽ വളരെ vigilant ആയിരിക്കണം. ഒരു തരത്തിലുള്ള malpractice അനുവദിക്കരുത്. Answer പേപ്പർ കൈമാറുക, കോപ്പിയടി എന്നിവ കർശനമായി തടയുക. ഒരു സ്കൂളിലെ 20 കുട്ടികളും കഴിഞ്ഞ പരീക്ഷക്ക് ഒരേ answers എഴുതിയതിന്റെ പേരിൽ ചീഫ്, ഡെപ്യൂട്ടിമാർ, invigilator എന്നിവർക്ക് താക്കീത് ലഭിച്ച സാഹചര്യത്തിൽ നടപടികൾ എടുക്കാതിരിക്കതിരിക്കാൻ തികഞ്ഞ ജാഗ്രത പുലർത്തണം എന്ന് ഓർമ്മിപ്പിക്കുന്നു.
Admin || Lt Vishnu Kalpadakkal
Post a Comment