RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

KEAM-2023

KEAM ENTRANCE EXAMINATION-2023
കേരളാ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് (KEAM- 2023) ന് ഏപ്രിൽ 10 വരെ അപേക്ഷകൾ സമർപ്പിക്കാം.
എഞ്ചിനീയറിങ് പ്രവേശനം:
എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് KEAM 2023 സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
മെഡിക്കൽ പ്രവേശനം:
എം.ബി.ബി.എസ്സ്/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നീറ്റ് 2023 റാങ്കിന്റെ അടിസ്ഥാനത്തിൽ  തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം  ആഗ്രഹിക്കുന്നവർ  കീം (KEAM 2023) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് 2023 സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.
ആർക്കിടെക്ചർ: 
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള  പ്രവേശനത്തിന് നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
ബി.ഫാം:
സംസ്ഥാന എഞ്ചിനീയറിങ്  പ്രവേശന പരീക്ഷയുടെ പേപ്പർ 1 (ഫിസിക്സ് & കെമിസ്ട്രി) എഴുതിയാൽ മതിയാകും.

പ്രധാനപ്പെട്ട തീയതികൾ
1.ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള തീയതി:17-03-2023
2.Online Application അപേക്ഷ  ഫീസ് അടക്കം അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:10-04-2023 5.00 PM
3.Supporting Documents ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി:20-04-2023
4.ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നത്:10-05-2023 മുതൽ 
എഞ്ചിനീയറിങ്/ബി.ഫാം പ്രവേശന പരീക്ഷ: 
പേപ്പർ 1(ഫിസിക്സ് & കെമിസ്ട്രി):  2023 മെയ് 17, 10AM - 12.30PM  
പേപ്പർ 2(മാത്തമാറ്റിക്സ്):  2023 മെയ് 17, 2.30PM - 5PM 



(Online ആയി രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഇ-മെയിൽ ഐഡി ,കുട്ടിയുടെ അല്ല എങ്കിൽ രക്ഷാകർത്താവിന്റെ മൊബൈൽ നമ്പർ എന്നിവ ആവശ്യം ആണ്.പ്രധാനപ്പെട്ട അറിയിപ്പുകൾ, പാസ്സ്‌വേർഡ് മറന്നു പോയാൽ OTP എന്നിവ ഇ-മെയിൽ / മൊബൈൽ ഫോണിൽ ആണ് വരുന്നത്.രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന Application Number/Password ഉപയോഗിച്ച് കൊണ്ട് candidate ലോഗിനിൽ പ്രവേശിക്കുക)

Click Here to download






Admin || Lt Vishnu Kalpadakkal      

No comments