RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Grace Mark 2023


2023 മാർച്ച് മാസം നടന്ന പരീക്ഷയിൽ കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്‌ പുറത്തിറങ്ങി. ഗ്രേസ് മാർക്കുകൾ ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവ് ആണ് ഇപ്പൊൾ പുറത്ത് വന്നത്.അതനുസരിച്ച് 2023 മാർച്ച് മാസം നടന്ന  SSLC,Plus One,Plus Two പരീക്ഷ എഴുതിയ  കുട്ടികളിൽ  ഗ്രേസ് മാർക്കിന് അർഹരായ മുഴുവൻ  കുട്ടികൾക്കും  ഇത്തവണ മുതൽ ഗ്രേസ് മാർക്ക് ലഭിക്കും..ഗ്രേസ് മാർക്കിനുള്ള അപേക്ഷ സ്കൂളിൽ നിന്നും അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 27 .

ഗ്രേസ് മാർക്ക് സംബന്ധിച്ച 10-05-2023 ന് പുറത്തിറങ്ങിയ പുതിയ ഗവണ്മെന്റ് ഉത്തരവ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്രേസ് മാർക്ക് സംബന്ധിച്ച ഗവണ്മെന്റ് ഉത്തരവ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക (20-04-2023 )

Iexam-ൽ ഗ്രേസ് മാർക്ക് ലഭിയ്ക്കാൻ ഡേറ്റ എന്റർ ചെയ്യുന്നതിനുള്ള ഹെൽപ് ലൈൻ വീഡിയോ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

NCC യുമായി ബന്ധപ്പെട്ട ഡേറ്റ എന്റർ ചെയ്യുന്നതിന് ഉള്ള ഹെൽപ്പ്  ഫയൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

NSS മായി ബന്ധപ്പെട്ട ഡേറ്റ എന്റർ ചെയ്യുന്നതിന് ഉള്ള ഹെൽപ്പ് ഫയൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


🔴 ഈ വർഷം മുതൽ ഗ്രേസ്‌ മാർക്ക് ഇനത്തിൽ  പരമാവധി  ലഭിക്കുക 30 മാർക്ക് മാത്രം ആയിരിക്കും.

🔴കേരള സ്കൂൾ കലോത്സവം 

        A Grade: 20 Marks
        B Grade: 15 Marks
        C Grade: 10 Marks 

        First Place:20 Marks
        Second Place:17 Marks
        Third Place:14 Marks

🔴 ശാസ്ത്രോത്സവം
(Science Fair-Maths Fair-SS Fair,WE Fair,IT Fair etc)
കൂടാതെ സംസ്ഥാനതല ശാസ്ത്ര സെമിനാർ,ശാസ്ത്ര സി വി രാമൻ ഉപന്യാസം മത്സരം,ശാസ്ത്ര ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ്ഗ,ണിതശാസ്ത്ര ശ്രീനിവാസ രാമാനുജ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ,സാമൂഹികശാസ്ത്ര പത്ര വായന മത്സരം,സാമൂഹിക ശാസ്ത്ര ടാലൻറ് സെർച്ച് പരീക്ഷ,സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയവയുടെ സംസ്ഥാന മത്സരങ്ങൾക്ക്)
        A Grade: 20 Marks
        B Grade: 15 Marks
        C Grade: 10 Marks.

For
        First Place:20 Marks
        Second Place:17 Marks
        Third Place:14 Marks

🔵 JRC: 10 Marks

🟣   Little Kites :15 Marks

🔴 സ്പോർട്സ്
അന്തർദേശീയതലത്തിൽ പങ്കാളിത്തത്തിന് :30 Marks
ദേശീയതലത്തിൽ ഏതെങ്കിലും മെഡൽ നേടിയവർക്ക്:25 Marks

സ്പോർട്സ്(സംസ്ഥാന തലം)

    ഒന്നാം സ്ഥാനം:20 Marks
    രണ്ടാം സ്ഥാനം17 Marks
    മൂന്നാം സ്ഥാനം14 Marks

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോർട്സ് കൗൺസിൽ,കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങളിലും ഗെയിംസ്  ഇനങ്ങൾക്കും നാലാം സ്ഥാനം വരെ നേടുന്നവർക്ക് ഏഴു മാർക്ക് വീതം ലഭിക്കുന്നതാണ്

സ്റ്റുഡൻറ് പോലീസ് കേഡറ്റ്(SPC): 20 Marks


എൻസിസി(NCC) 25 മാർക്ക് ലഭിക്കാൻ.
1.കോർപ്പറൽ/അതിനു മുകളിലുള്ള റാങ്കുകൾ
2.എ,ബി,സി സർട്ടിഫിക്കറ്റ് ഹോൾഡേഴ്സിന്
3.ദേശീയതലത്തിലുള്ള ഏതെങ്കിലും ഒരു സൈനിക ക്യാമ്പിൽ പങ്കെടുത്തവർക്ക്
(മുകളിൽ പരാമർശിച്ച 3 സർട്ടിഫിക്കറ്റും ഉള്ള കുട്ടികൾക്ക് മാത്രമേ 25 മാർക്ക് ലഭിക്കൂ)
                    
                അല്ല എങ്കിൽ  

1.75% അറ്റന്റൻസ് വേണം അതോടൊപ്പം 
    1.നേവൽ അറ്റാച്ച്മെന്റ് ക്യാമ്പ്
    2.ആർമി അറ്റാച്ച്മെന്റ് ക്യാമ്പ്
    3.പ്രീ റിപ്പബ്ലിക് ഡേ ക്യാമ്പ്
    4.പ്രീ നൗ സൈനിക് ക്യാമ്പ് എന്നിവയിൽ ഏതെങ്കിലും ഒരു ക്യാമ്പിൽ പങ്കെടുത്തവർക്കും 25 മാർക്ക് ലഭിക്കും.. 

70% ഹാജർ ഉള്ള എൻസിസി കേഡറ്റ്: 20 Marks


🔵 എൻ എസ് എസ്(NSS)
നാഷണൽ ക്യാമ്പിൽ പങ്കെടുത്ത എൻഎസ്എസ് വാളണ്ടിയേഴ്സ് / റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത എൻഎസ്എസ് വളണ്ടിയേഴ്സ് :25 Marks

NSS സർട്ടിഫിക്കറ്റ് ഉള്ള NSS വളണ്ടിയേഴ്സ്:20 Marks


ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലുള്ള അഡ്മിഷന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക്) നൽകുന്നതല്ല.

വിവിധ ഇനങ്ങളിൽ പങ്കെടുത്ത ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന് ലഭിക്കുന്ന മാർക്ക് മാത്രമേ നൽകുകയുള്ളൂ.

Admin || Lt Vishnu Kalpadakkal

No comments