RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC,VHSE,HSS പരീക്ഷകൾക്ക് തുടക്കമായി

സംസ്ഥാനത്ത് SSLC, VHSE, ഹയർസെക്കണ്ടറി പരീക്ഷകൾ പുനരാരംഭിച്ചു.





          കോവിഡ്-19 കാരണം മാറ്റിവച്ച   SSLC, VHSE, ഹയർസെക്കണ്ടറി പരീക്ഷകൾ 26.05.2020 ചൊവ്വാഴ്ച്ച മുതൽ പുനഃരാരംഭിച്ചു. ആകാംഷയുടെ മുൾമുനയിൽ ആയിരുന്നു തുടക്കം എങ്കിലും സ്കൂളുകളിൽ എത്തിയ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരുക്കിയിരുന്നു. എല്ലാ സ്കൂളുകൾക്ക് മുന്നിലും പോലീസിൻറെ  സേവനം ഉണ്ടായിരുന്നു. അത് പോലെ സ്കൂളുകളിൽ രാവിലെ മുതൽ തന്നെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു.
       
             കുട്ടികളെ സാമൂഹിക അകലം പാലിച്ച് ആണ് സ്കൂളിലേയ്ക്ക് കടത്തി വിട്ടത്. പരീക്ഷ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളുകളിൽ ഹാജരായിരുന്നു. സ്കൂളിൽ എത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇൻഫ്‌റാറെഡ്‌ തെർമോമീറ്റർ കഴിഞ്ഞ ദിവസം തന്നെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്കൂളുകളിൽ  എത്തിച്ചിരുന്നു. ആദ്യദിവസം രാവിലെ VHSE പരീക്ഷകളും ഉച്ചക്ക് ശേഷം SSLC പരീക്ഷയും ആണ് നടന്നത്. വാഹന സൗകര്യം ഇല്ലാത്ത മേഖലകളിലെ കുട്ടികളെ രാവിലെ സ്കൂൾ അധികൃതരും സന്നദ്ധ പ്രവർത്തകരും, വിവിധ യുവജന സംഘടനാ പ്രവർത്തകരും ചേർന്ന് കൊണ്ട് സ്കൂളിൽ എത്തിക്കുക ഉണ്ടായി. സ്കൂളുകളിലേക്ക് വേണ്ട മാസ്കുകൾ, സാനിട്ടൈസർ, ഹാൻഡ്‌വാഷ് എന്നിവയും സ്കൂളുകളിൽ എത്തിച്ചിരുന്നു.

             ആദ്യം ആകാംക്ഷയിൽ ആയിരുന്നു എങ്കിലും സ്കൂൾ അധികൃതരുടെയും വിവിധ വകുപ്പുകളുടെയും മികച്ചരീതിയിൽ ഉള്ള ഏകോപനം പരീക്ഷ  നടത്തിപ്പിന്  സഹായകരം ആയി. പരീക്ഷകൾ ഈ മാസം 30 ന് അവസാനിക്കും.


Admin || Vishnu Kalpadakkal

No comments