സ്ലേറ്റും പെൻസിലും-അധ്യാപക കൂട്ടായ്മ
സഞ്ചരിക്കുന്ന പാഠശാലയുമായി 'സ്ലേറ്റും പെൻസിലും 'അധ്യാപക കൂട്ടായ്മ
ലോക്ക്ഡൗൺ
പശ്ചാത്തലത്തിൽ പ്രൈമറി കുട്ടികൾക്കുള്ള പഠനവിഭവങ്ങൾ ഓൺലൈനിൽ ഒരുക്കി
കിളിമാനൂരിലെ അധ്യാപക കൂട്ടായ്മ ശ്രദ്ധേയമാകുന്നു .കിളിമാനൂർ ഉപജില്ലയിലെ
വിവിധ സ്കൂളുകളിൽ നിന്നുളള അധ്യാപകരുടെ അക്കാദമിക് കൂട്ടായ്മയായ 'സ്ലേറ്റും
പെൻസിലും ' ആണ് പുതുമയാർന്ന പ്രവർത്തനത്തിലൂടെ സമൂഹത്തിന് മാതൃകയാകുന്നത്
.തുടക്കം എന്ന നിലയിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള
കുട്ടികളുടെ പഠനപ്രവർത്തനത്തിനും അധ്യാപനത്തിനും സഹായകരമായ രീതിയിലാണ്
വിഭവങ്ങൾ ഒരുക്കുന്നത് ."FLAME YOUR CREATIVITY THROUGH ACADEMIC
EXPERIENCE"എന്നതാണ് ആപ്തവാക്യം.കൈറ്റിന്റെ സമഗ്രപോർട്ടിലെ പ്രൈമറി
വിഭാഗത്തിൽ ആവശ്യമായ അക്കാഡമിക് വിഭവങ്ങൾ ഈ കൂട്ടായ്മയിലൂടെ നൽകാൻ
കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പങ്കെടുത്തവർ
അഭിപ്രായപ്പെട്ടു.വിഷയാടിസ്ഥാനത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട
വർക്ക്ഷീറ്റുകൾ,ദിനാചരണങ്ങൾ,വീഡിയോപ്രസന്റേഷൻ, ഓൺലൈൻക്ലാസുകൾ, മാതൃകാ
ടീച്ചിങ് മാന്വൽ,വിവിധ മത്‌സര പരീക്ഷാ പരിശീലനങ്ങൾ,ശില്പശാലകൾ , ഐ റ്റി
പരിശീലനം,തുടങ്ങിയവ എളുപ്പത്തിൽ ലഭിക്കത്തക്ക വിധത്തിൽ ആണ് ഓൺലൈനിൽ
സജ്ജീകരിക്കുന്നത്.വിവിധ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക് ,വാട്സ്ആപ്പ്
,ടെലഗ്രാം ,ബ്ലോഗ്, യു റ്റ്യൂബ് എന്നിവയിലൂടെ സമൂഹത്തിൽ എത്തിക്കാനാണ്
കൂട്ടായ്മ ശ്രമിക്കുന്നത് .
പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കാൻ പോകുന്ന ഓൺലൈൻ ക്ലാസ്സ്
പ്രയോജനപ്പെടുത്താൻ സാങ്കേതിക സൗകര്യം കുറവുള്ള കുട്ടികൾക്കായി
സഞ്ചരിക്കുന്ന പാഠശാലയും കൂട്ടായ്മ ഒരുക്കി കഴിഞ്ഞു .സർക്കാർ
നിർദ്ദേശങ്ങളും സാമൂഹിക അകലവും പൂർണ്ണമായും പാലിച്ചുകൊണ്ട് നടന്ന
"ക്രീയേറ്റീവ് വർക്ക് ഷോപ്പിന്" സർവീസിൽ നിന്നും വിരമിച്ച അധ്യാപകനായ
മുഹമ്മദ് ഇസ്മായിൽ സീനിയർ അധ്യാപകരായ നവാസ്, അനൂപ് വി നായർ, പ്രദീപ് കുമാർ,
ഷെഹിൻ, ഷെമീന, കിളിമാനൂർ സജി, വിഷ്ണു പി.ജി, സ്വപ്ന, സിന്ധു, അനീഷ് സി
എസ്, ബിജീഷ്,ബിനു റേ അരുൺ,ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി .
Post a Comment