RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one Trail Allotment

 

 പ്ലസ് വൺ ഏകജാലകം ട്രയൽ അലോട്മെന്റ് കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

   2020 സെപ്റ്റംബർ 5 ന് ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്മെന്റ്  പ്രഖ്യാപിക്കും. കുട്ടികൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം ട്രയൽ അലോട്മെന്റിൽ നിങ്ങളുടെ പേര് വന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അഡ്മിഷൻ കിട്ടി എന്നല്ല അർഥം. കുട്ടികൾക്ക് അഡ്മിഷൻ കിട്ടാനുള്ള സാധ്യത ആണ് ഇതിൽ കൂടി അറിയാൻ സാധിക്കുന്നത്. ട്രയൽ ആലോട്മെന്റിൽ അഡ്മിഷൻ കിട്ടുന്ന കുട്ടിക്ക് ചിലപ്പോൾ ഒന്നാം ഘട്ട ആലോട്മെന്റിൽ അഡ്മിഷൻ കിട്ടാതെയും വരാം. കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യം ട്രയൽ അലോട്മെന്റ് വന്ന ശേഷം കുട്ടികൾക്ക് അവരുടെ ഓപ്‌ഷനുകൾ ആവശ്യം എങ്കിൽ മാറ്റി നൽകാം. സെപ്റ്റംബർ 8ന് വൈകുന്നേരം 5 മണിക്കുള്ളിൽ പുതിയ ഓപ്‌ഷനുകൾ കൂട്ടി ചേർക്കാനും നൽകിയ ഓപ്‌ഷനുകളിൽ ചിലത് ഒഴിവാക്കാനും സാധിക്കും.

    Candidate ലോഗിനിലെ Edit Application എന്ന ലിങ്കിൽ കൂടി ആവശ്യമായ തിരുത്തലുകളും , കൂട്ടി ചേർക്കലുകളും കുട്ടികൾക്ക് നടത്താവുന്നതാണ്. ഇത് വരെയും Candidate login ചെയ്യാത്ത കുട്ടികൾക്ക് ഇനിയും അതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കുട്ടികൾ അവരുടെ അപ്പ്ലികേഷൻ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് ട്രയൽ അലോട്മെന്റിന്റെ കോപ്പി കുട്ടികൾ പ്രിന്റ് എടുത്ത് സൂക്ഷിക്കണം എന്ന് നിർബന്ധം ഇല്ല.അതിന്റെ റിസൽട്ടുമായി കുട്ടികൾ സ്കൂൾ വരേണ്ട ആവശ്യം ഇല്ല.ആദ്യ അലോട്മെന്റ് വന്ന ശേഷം അതിന്റെ പ്രിന്റഔട്ട്  വേണം കുട്ടികൾ സൂക്ഷിക്കേണ്ടത്.അതോടൊപ്പം മാറ്റങ്ങൾ ഒന്നും വരുത്താൻ ആഗ്രഹിക്കാത്ത കുട്ടികൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.
 

സംശയങ്ങൾ ഉള്ളവർ  വിളിക്കൂ....
വിഷ്ണു കല്പടയ്ക്കൽ: 9048904990
സോബി ജയൻ.ജെ.എസ്: 9746003387

അഡ്മിഷൻ ഷെഡ്യൂൾ..........


 





Admin || Vishnu Kalpadakkal

No comments