RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Be a Voice, Not an echo.....

Be a Voice, Not an echo.....
 
 
നമ്മുടെ സമൂഹത്തിൽ എന്നും ഏറെ പ്രസക്തമായ ഒരു ചർച്ചാവിഷയമാണ് സ്ത്രീ ശാക്തീകരണം. തികച്ചും അപ്രാപ്യം എന്ന് നാം കരുതിയിരുന്ന പല മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം ഇന്ന് നമുക്ക് ദൃശ്യമാണ്.എന്നാൽ ഇത് എത്രത്തോളം വ്യാപൃതമാണ് എന്ന ചോദ്യം ഇപ്പോഴും പല കോണുകളിൽ നിന്നുമുയരുക ആണ് ???? ഈ സാഹചര്യം മുൻനിർത്തി ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനികൾ (B സയൻസ് ) "സ്ത്രീ ശാസ്ത്രീകരണം" എന്ന വിഷയത്തിൽ ഒരു സംവാദം നടത്തുക ഉണ്ടായി. പല മേഖലകളിലായി വ്യാപൃതരായിരിയ്ക്കുന്ന സ്ത്രീകളെ ആർ.ആർ.വി ഗേൾസിലെ കുട്ടികൾ തന്നെ പ്രതിനിധീകരിച്ച ഈ സംവാദം മറ്റുള്ളവർക്ക് തീർത്തും വിജ്ഞാന പ്രദമായിരുന്നു.

        കൊറോണ വൈറസിന്റെ ഫലമായുണ്ടായ അടച്ചിടലൽ കാരണം ഏറി വരുന്ന ഗാർഹിക പീഡനവും അതോടൊപ്പം ദിനംപ്രതി സ്ത്രീകൾക്കെതിരെ നവമാധ്യമങ്ങൾ വഴിയുള്ള സൈബർ ആക്രമണങ്ങളും ഇതിന്റെ പ്രാധാന്യം വരച്ചുകാട്ടുകയാണ്. ഇതുപോലുള്ള സംവാദം , വളർന്നു വരുന്ന കുട്ടികൾക്കിടയിൽ ഒരു അവബോധം ഉണ്ടാക്കാൻ സാധിച്ചാൽ അതിന്റെ ഫലം നമ്മുടെ വരും തലമുറയ്ക്ക് തന്നെയാണ്....
 
        ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികൾ എന്നും പൊതുസമൂഹത്തിലേയ്ക്ക്  ഇറങ്ങി ചെന്ന് എല്ലാ കാര്യങ്ങളിലും മാതൃക കാട്ടുന്ന വ്യക്തിത്വങ്ങൾ തന്നെയാണ്..... ഇംഗ്ളീഷ് അധ്യാപകനായ ശ്രീ.എം.ജയകുമാറിന്റെ നിർദ്ദേശമുൾക്കൊണ്ട് കൊണ്ട് കുമാരി അനഘ.എം.എസ്സ്, നസ്രിൻ നാസറുദ്ദീൻ, സാനിക.ജെ.എസ്, അനുപമ.എ.എസ്സ് , ശ്രീലക്ഷ്മി ആർ.എസ് , ലക്ഷ്‍മി.വി.കെ എന്നീ വിദ്യാർഥിനികൾ ചേർന്നാണ് ഈ പാനൽ ചർച്ച നയിച്ചത്....
 
Admin || Vishnu Kalpadakkal

No comments