RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

PEGASUS- Digital Magazine

Digital Magazine "PEGASUS"

2019-20 ആധ്യായന വർഷം കോവിഡ്-19 മഹാമാരിയിലൂടെ കടന്നു പോയി....വിദ്യാഭ്യാസ മേഖല ഒന്നാകെ ഉറങ്ങിക്കിടന്ന ഈ കാലഘട്ടത്തിൽ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ 8-ആം ക്ലാസ്സിലെ കൊച്ചു മിടുക്കികൾ ചേർന്നുകൊണ്ട് തയ്യാറാക്കിയ ഇംഗ്ളീഷ് ഡിജിറ്റൽ മാഗസീൻ "PEGASUS" നിങ്ങളുടെ മുന്നിൽ ഞങ്ങൾ സമർപ്പിക്കുകയാണ്... കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തി അതിനെ പരമാവധി പരിപോഷിപ്പിക്കുന്നതിൽ എന്നും ആർ.ആർ.വി ഗേൾസ് സ്കൂൾ മുന്നിൽ തന്നെ ആയിരുന്നു. കുട്ടികളുടെ സർഗ്ഗശേഷി ഒരു മഹാമാരിയ്ക്കും തടയാൻ സാധിക്കില്ല എന്ന് ഒരിക്കൽ കൂടി ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ  8ആം ക്ലാസ്സിലെ കുട്ടികൾ തെളിയിച്ചിരിക്കുകയാണ്..... സ്കൂളിലെ ഇംഗ്ളീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീമതി ഹീര എസ് , ശ്രീമതി.പൂർണിമ എം ആർ എന്നിവരുടെ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികൾ ഈ മാഗസിൻ തയ്യാറാക്കിയത്.

 
കോവിഡ്-19 എന്ന മഹാമാരിയുടെ അത്യഗാധമായ വേലിത്തിരമാലകളുടെ അനിശ്ചിതത്വത്തിൽ നിന്നും മനുഷ്യസഹജമായ തിരിച്ചറിവിലൂടെ നാം ഓരോരുത്തരും ആ വെല്ലുവിളികൾക്കൊപ്പം ഉയരേണ്ടതായുണ്ട്. ചിന്തയിലും, പ്രവർത്തനങ്ങളിലും കൈവരിക്കേണ്ടതായ മാറ്റവും,തെറ്റായ മാതൃകകളുടെ തിരുത്തലുകളും, നിഷേധാത്മകത കൈവിട്ട് ഏതൊരു ദുർഘട ഘട്ടവും ഒരുമിച്ച് നേരിടുമെന്ന ശുഭാപ്തി വിശ്വാസവും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് നമ്മൾ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരത്തിലെ കുരുന്നു മനസ്സുകളിൽ രൂപം കൊണ്ട ആകുലതയുടെ, ആശങ്കയുടെ ഒപ്പം ശുഭാപതി വിശ്വാസത്തിന്റെ പ്രതീകാത്മകത "PEGASUS" എന്ന ഈ എളിയ കാവ്യസമാഹാരം ഏവർക്കുമായി ഒരുക്കിയിരിക്കുന്നു. സർഗാത്മകതയുടെ പൂർണ്ണമായ ഒരു തിരിച്ചുവരവിനായി ശ്രമിച്ചു കൊണ്ട് ഒന്നിച്ചു നേരിടാം ഏതു വ്യാധിയേയും.......
 
                    PEGASUS  എന്ന ഡിജിറ്റൽ മാഗസീന്റെ പ്രകാശനം 15-03-2021 തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ജി.ജി.ഗിരി കൃഷ്‌ണൻ നിർവഹിച്ചു. ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ കഴിവുകളിൽ അതിയായ സന്തോഷം ഉണ്ടെന്നും കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചയ്ക്ക് എന്ത് സഹായവും നൽകാൻ മുന്നിൽ ഉണ്ടാകും എന്നും ജില്ലാപഞ്ചായത്ത് മെമ്പർ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അസിതാ നാഥ്‌ ജി.ആർ, വൈസ് പ്രിൻസിപ്പാൾ ശ്രീമതി ജ്യോതി എസ്, പി.ടി.എ പ്രസിഡന്റ് ശ്രീ ജി കെ വിജയകുമാർ, സ്കൂൾ ഇംഗ്ളീഷ് ക്ലബ് കൺവീനർ ശ്രീമതി ഹീര എസ്, പൂർണ്ണിമ എം ആർ, മാഗസീൻ തയ്യാറാക്കിയ കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു......
 
Admin || Vishnu Kalpadakkal

No comments