RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്

പ്ലസ് വൺ ട്രയൽ അലോട്മെന്റ് 

ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷന്റെ ആദ്യ അലോട്മെന്റിന്  മുന്നോടിയായി ട്രയൽ അലോട്മെന്റ് റിസൾട്ട് 13/09/2021 രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും.കുട്ടികൾക്ക് https://hscap.kerala.gov.in/ എന്ന സൈറ്റിൽ പ്രവേശിച്ച് Candidate login-SWS എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഏകജാലകത്തിന്റെ  ആപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി Trial Allotment result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ട്രയൽ അലോട്മെന്റ് അന്തിമം അല്ല എങ്കിലും കുട്ടികൾക്ക് ഏതൊക്കെ സ്കൂളിൽ ഏതൊക്കെ ഓപ്‌ഷനുകൾ കിട്ടാൻ സാധ്യത ഉണ്ട് എന്ന് ട്രയൽ ആലോട്മെന്റിലൂടെ സാധിക്കും.ട്രയൽ അലോട്മെന്റ് വന്ന ശേഷം കുട്ടികൾക്ക് ഓപ്‌ഷൻ നൽകിയതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതാണ്. 2021 സെപ്റ്റംബർ 16 ന് 5 മണി വരെ കുട്ടികൾക്ക് ട്രയൽ അലോട്മെന്റ് റിസൾട്ട് പരിശോധിക്കാം. കുട്ടികളുടെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസരം ഇവിടെ ഉണ്ടായിരിക്കുന്നതാണ്. തിരുത്തലുകൾ അവശ്യമായിട്ടുള്ള കുട്ടികൾ Candidate ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകളും കൂട്ടി ചേർക്കലുകളും നടത്താവുന്നതാണ്. സെപ്റ്റംബർ 16ന് 5 മണിക്ക് മുൻപ് ഫൈനൽ കൺഫർമേഷൻ നൽകേണ്ടതാണ്.

പാസ്സ്‌വേർഡ് മറന്നു പോയ കുട്ടികൾക്ക് വേണ്ടി.....

പാസ്സ്‌വേർഡ് മറന്നു പോയ കുട്ടികൾ ഇവിടെ ക്ലിക്ക് ചെയ്യുക.

മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്യാൻഡിഡേറ്റ് ലോഗിൻ പേജിൽ കയറാൻ സാധിക്കും.അപ്പോൾ താഴെ ആയി Forgot Password എന്ന ഓപ്‌ഷൻ കാണും.അതിൽ ക്ലിക്ക് ചെയ്യുക.അതിനുള്ളിൽ കയറി ആപ്ലിക്കേഷൻ നമ്പർ നൽകുമ്പോൾ മൊബൈൽ ഫോണിൽ പുതിയ പാസ്സ്‌വേർഡ് ലഭിക്കും.

പ്ലസ് വൺ ഏകജാലക ട്രയൽ അലോട്മെന്റിന്റെ നിർദേശങ്ങൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുത്തുവാൻ കഴിയുന്ന അപേക്ഷാ വിവരങ്ങൾ

    അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്. അലോട്ട്മെന്റിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ താമസിക്കുന്ന പഞ്ചായത്തിന്റേയും താലൂക്കിന്റേയും വിവരങ്ങൾ, ബേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ(കലാകായിക മേളകൾ,ക്ലബുകൾ മുതലായവ) എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും. അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക. ചില അപേക്ഷകളിൽ ജാതി,കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ് രേഖപ്പെടുത്തിക്കാണുന്നത് ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്മെന്റ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല. ആയതിനാൽ എല്ലാ അപേക്ഷകരും പ്രോസ്പെക്ടസിലെ അനുബന്ധം 2 ലെ നിർദ്ദേശങ്ങളനുസരിച്ചുള്ള ജാതിയും കാറ്റഗറിയും തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. അത് പോലെ വണിക വൈശ്യ എന്നത് ഹിന്ദു ഒബിസി ആണ് .OEC വിഭാഗം അല്ല.പകരം OEC യുടെ സമ്പത്തിക സംവരണം ലഭിക്കുന്നു.അതിനാൽ OEC എന്ന ഓപ്‌ഷനിൽ ടിക്ക് ഇടാൻ പാടില്ല.

സംവരണ അനുകൂല്യമുള്ള സമുദായങ്ങളുടെ പട്ടിക ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Appendix-2)

OEC യുടെ സാമ്പത്തിക സംവരണമുള്ള OBC കമ്യൂണിറ്റികൾ അറിയാൻ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക  (Appendix-3)

തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ

    ബോണസ് പോയിന്റുകൾ ലഭിക്കുന്ന വിവരങ്ങൾ, ടൈ ബ്രേക്കിനുപയോഗിക്കു വിവരങ്ങൾ,അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ട്മെന്റിനെ ബാധിക്കുന്ന ഒന്നും പ്രോസ്പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്. ഇങ്ങനെ ലഭിക്കുന്ന അലോട്ട്മെന്റുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും ചെയ്യും.അതിനാൽ 16ആം തീയതിക്ക് മുൻപ് തെറ്റുകൾ തിരുത്തുക.

സഹായങ്ങൾക്ക് വിളിക്കുക: ഹെല്പ് ഡെസ്ക്: ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ, കിളിമാനൂർ 

വിഷ്ണു കല്പടക്കൽ : 9048904990, 6238060572


മെറിറ്റ് ക്വാട്ട അഡ്മിഷൻ 
അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 8 വരെ. 
ട്രയൽ അലോട്ട്മെന്റ് 13/09/2021.
ആദ്യ അലോട്മെന്റ് 22/09/2021.
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് 18/10/2021

സപ്ലിമെന്ററി  ഘട്ടം 
26/10/2021 മുതൽ 25/11/2021 വരെ.
അഡ്മിഷൻ അവസാനിക്കുന്നത്:25/11/2021

മാനേജ്‌മെന്റ് സീറ്റ് 
മാനേജ്‌മെന്റ് സീറ്റ് അഡ്മിഷൻ ആരംഭിക്കുന്നത് 07/10/2021.
പ്രവേശനം അവസാനിക്കുന്നത് 18/10/2021.
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 07/10/2021 മുതൽ 18/10/2021 വരെ.

സപ്ലിമെന്ററി  ഘട്ടം 
അഡ്മിഷൻ ആരംഭിക്കുന്നത്: 21 /10/2021 മുതൽ 15/11/2021 വരെ.
അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 21 /10/2021 മുതൽ 015/11/2021 വരെ.

സ്പോഴ്‌സ് ക്വാട്ട
സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 24/08/2021 മുതൽ 15/09/2021 വരെ.
ഓൺലൈൻ രജിസ്‌ട്രേഷൻ സമർപ്പിക്കേണ്ടത്:31/08/2021 മുതൽ 16/09/2021 വരെ. 
അലോട്മെന്റ് തീയതി:22/09/2021
അവസാന അലോട്മെൻറ് തീയതി:07/10/2021.

സ്പോഴ്‌സ് ക്വാട്ട സപ്ലിമെന്ററി  ഘട്ടം  
സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 17/10/2021 മുതൽ 21/10/2021 വരെ.
ഓൺലൈൻ രജിസ്‌ട്രേഷൻ 18/10/2021 മുതൽ 21/10/2021 വരെ. 
സപ്പ്ലിമെന്ററി  22/10/2021.സ്പോഴ്‌സ് ക്വാട്ട പ്രവേശനം അവസാനതീയതി 25/10/2021.

കമ്യൂണിറ്റി ക്വാട്ട
കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :20/09/2021 മുതൽ 05/10/2021 വരെ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 06/10/2021
അഡ്മിഷൻ ആരംഭിക്കുന്നത് :07/10/2021 മുതൽ 

കമ്യൂണിറ്റി ക്വാട്ട  സപ്ലിമെന്ററി  ഘട്ടം  
കമ്യൂണിറ്റി ക്വാട്ട അപേക്ഷ സമർപ്പണം. :20/10/2021 മുതൽ 22/10/2021 വരെ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 23/10/2021
അഡ്മിഷൻ ആരംഭിക്കുന്നത് :23/10/2021 മുതൽ 25/10/2021 വരെ.

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

Admin || Vishnu Kalpadakkal

No comments