RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One ആദ്യ അലോട്മെന്റ് സെപ്റ്റംബർ 23 ന്.

 Plus One ആദ്യ അലോട്മെന്റ് സെപ്റ്റംബർ 23 ന്

ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷന്റെ അലോട്മെന്റ് ഈ മാസം 22ആം തീയതി പ്രഖ്യാപിക്കും. കുട്ടികൾക്ക് സെപ്റ്റംബർ മാസം 23 ആം തീയതി രാവിലെ 9 മണി മുതൽ ഒക്ടോബർ മാസം 1-ആം തീയതി വരെ അഡ്മിഷൻ എടുക്കാൻ സാധിക്കും. കുട്ടികൾക്ക് https://hscap.kerala.gov.in എന്ന സൈറ്റിൽ കൂടി നിങ്ങളുടെ ആലോട്മെന്റ് റിസൾട്ട് പരിശോധിക്കാൻ സാധിക്കും. ഏത് ദിവസം ഏത് സമയത്ത് ആണ് സ്കൂളിൽ പോയി അഡ്‌മിഷൻ എടുക്കേണ്ടത് എന്ന് അലോട്മെന്റ് ഷീറ്റിൽ വ്യക്തമായി പറഞ്ഞിരിക്കും. ആ സമയം അലോട്മെന്റ് കിട്ടിയ സ്കൂളിൽ പോയി അഡ്‌മിഷൻ എടുക്കുക.( തീയതികൾ 23/09, 25/0,29/09,01/10)

അലോട്മെന്റ് റിസൾട്ട് അറിയുന്നത് എങ്ങനെ.

1. https://hscap.kerala.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക.

2. ഇതിലെ Candidate login-എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.Application No ഉം Password ഉം നൽകുക.

3. അപ്പോൾ നിങ്ങൾക്ക് First Allotment റിസൾട്ട് എന്ന ലിങ്കിലൂടെ നിങ്ങളുടെ ആലോട്മെന്റ് റിസൾട്ട് അറിയാൻ സാധിക്കും. അലോട്മെന്റ് ഷീറ്റ് കുട്ടികൾ പ്രിന്റെടുക്കുക. പ്രിൻറെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് അഡ്‌മിഷൻ എടുക്കുന്ന സ്കൂളിലെ ഹെൽപ്പ് ഡെസ്കിൽ നിന്നും പ്രിന്റെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

4.ഏത് ദിവസം ഏത് സമയത്ത് ആണ് സ്കൂളിൽ പോയി അഡ്‌മിഷൻ എടുക്കേണ്ടത് എന്ന് അലോട്മെന്റ് ഷീറ്റിൽ വ്യക്തമായി പറഞ്ഞിരിക്കും. ആ സമയം അലോട്മെന്റ് കിട്ടിയ സ്കൂളിൽ പോയി അഡ്‌മിഷൻ എടുക്കുക.

5.സ്പോർട്സ് ക്വാട്ട അലോട്മെന്റ് ലഭിച്ച കുട്ടികൾക്ക് സെപ്റ്റംബർ 25/09/2021,29/09/2021 തീയതികളിൽ നടക്കും.

അഡ്‌മിഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1. നിങ്ങൾക്ക് 1st ഓപ്‌ഷൻ തന്നെ ആണ് കിട്ടിയത് എങ്കിൽ നിങ്ങൾക്ക് ഏത് സ്കൂളിൽ ആണോ അഡ്‌മിഷൻ ലഭിച്ചത് അവിടെ പോയി permanent അഡ്‌മിഷൻ എടുത്തിരിക്കണം. ഇല്ല എങ്കിൽ അഡ്‌മിഷൻ ക്യാൻസൽ ആകും. അത് പോലെ ഇപ്പോൾ 5ആമത്തെ ഓപ്‌ഷൻ വച്ച സ്കൂൾ ആണ് കുട്ടിക്ക് കിട്ടിയത്, പക്ഷെ കുട്ടിക്ക് ഇപ്പോൾ അലോട്മെന്റ് വന്ന സ്കൂളിൽ/ കോമ്പിനേഷനിൽ പിഠിച്ചാൽ മതി എന്നുണ്ട് എങ്കിൽ അലോട്മെന്റ് വന്ന സ്കൂളിൽ പോയി പെർമനന്റ് അഡ്‌മിഷൻ എടുക്കാൻ സാധിക്കും.

2. ആദ്യ ഓപ്ഷൻ വച്ച സ്കൂൾ അല്ല നിങ്ങൾക്ക് കിട്ടിയത് എങ്കിൽ ഇപ്പോൾ കിട്ടിയ സ്കൂളിൽ/ കോമ്പിനേഷൻ നിങ്ങൾക്ക് താല്പര്യം ഉണ്ട് എങ്കിൽ മാത്രം അവിടെ പെർമനന്റ് അഡ്‌മിഷൻ  എടുത്താൽ മതി. ഇല്ല എങ്കിൽ അലോട്മെന്റ് വന്ന സ്കൂളിൽ പോയി Temporary അഡ്‌മിഷൻ എടുക്കുക. രണ്ടാമത്തെ അലോട്മെന്റിന് വേണ്ടി വെയിറ്റ് ചെയ്യുക.

3. അതിന് ശേഷം 2nd ആലോട്മെന്റിന് വേണ്ടി കാത്തിരിക്കുക. 2ആമത്തെ ആലോട്മെന്റിന് ഏത് സ്കൂളിൽ ആണോ അഡ്‌മിഷൻ ലഭിക്കുന്നത് അവിടെ പോയി പെർമനന്റ് അഡ്‌മിഷൻ എടുക്കുക.

4. പ്രവേശന സമയത്ത് കുട്ടികൾ അപേക്ഷയിൽ നൽകിയ എല്ലാ സർട്ടിഫിക്കറ്റിന്റെയും TC/CC യുടെയും  ഒർജിനൽ ഹാജരാക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്ത കുട്ടികൾ സത്യവാങ്മൂലം സമർപ്പിച്ചാൽ മതി.

ആദ്യ ആലോട്മെന്റിൽ അഡ്‌മിഷൻ കിട്ടാത്ത കുട്ടികൾ എന്ത് ചെയ്യണം?

    ആദ്യ ആലോട്മെന്റിന് അഡ്‌മിഷൻ കിട്ടാത്ത കുട്ടികൾ 2ആം ആലോട്മെന്റിന് വേണ്ടി കാത്തിരിക്കുക. അതിലും കിട്ടിയില്ല എന്നുണ്ടെങ്കിൽ ഇത് വരെയും അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾക്ക് വേണ്ടി അപേക്ഷ ക്ഷണിക്കും. അപ്പോൾ വീണ്ടും അപേക്ഷ സമർപ്പിക്കുക.

അപേക്ഷയിൽ ഇനി തിരുത്തലുകൾ വരുത്താൻ സാധിക്കുമോ???

1. ഇനി അപേക്ഷയിൽ കൂട്ടിച്ചേർക്കലുകൾ വരുത്താൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ കിട്ടിയ സ്കൂളിന്/കോമ്പിനേഷന് മുകളിൽ ഉള്ള ഓപ്‌ഷനുകൾ (Higher Option) ക്യാൻസൽ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. ഏതെങ്കിലും സ്‌കൂളോ ബാച്ചോ വേണ്ട എങ്കിൽ അത് ഡിലീറ്റ് ആക്കാൻ സാധിക്കും.

2. HOC- Higher Option Cancellation 

ഒരു കുട്ടിക്ക് അലോട്മെന്റിൽ 7ആമത്തെ ഓപ്‌ഷൻ വച്ച സ്‌കൂളിൽ / കോമ്പിനേഷനിൽ ആണ്  അഡ്മിഷൻ കിട്ടിയത്. പക്ഷെ ആ കുട്ടിക്ക് ഇപ്പോൾ കിട്ടിയ സ്കൂളിൽ permanent അഡ്‌മിഷൻ എടുക്കണം എന്ന ആഗ്രഹം ഉണ്ട് എങ്കിൽ  HOC Form ഫിൽ ചെയ്ത് കൊടുത്ത ശേഷം ആ സ്കൂളിൽ പെർമന്റ് അഡ്‌മിഷൻ എടുക്കുക. ആ സ്കൂളിൽ തുടർന്ന് പഠിക്കാൻ സാധിക്കും.

3. SHOC: Selective Higher Option Cancellation.

ഒരു കുട്ടിക്ക് 6ആമത്തെ ഓപ്‌ഷൻ ആണ് ഇപ്പോൾ കിട്ടിയത് എങ്കിൽ കുട്ടിക്ക് വേണമെങ്കിൽ 6 ന് മുകളിലുള്ള ഏത് ഓപ്‌ഷൻ വേണമെങ്കിലും ക്യാൻസൽ ചെയ്യാൻ സാധിക്കും. (ഉദാഹരണം:1,3,5..ഓപ്‌ഷനുകൾ ക്യാൻസൽ ചെയ്ത് 2,4 ഉം ഓപ്‌ഷൻ മാത്രം നിലനിർത്താൻ സാധിക്കും).

അപേക്ഷയിലെ തെറ്റുകാരണം അഡ്‌മിഷൻ സ്കൂളിൽ നിന്നും നിരസിച്ചാൽ എന്ത് ചെയ്യണം???

1. ജാതി,താലൂക്ക്,പഞ്ചായത്ത് തുടങ്ങിയ  വിവരങ്ങൾ തെറ്റിച്ചു നൽകിയതിന്റെ പേരിൽ അലോട്മെന്റ് കിട്ടിയിട്ടും അഡ്‌മിഷൻ എടുക്കാൻ സാധിക്കാത്ത കുട്ടികൾ ഉണ്ട് എങ്കിൽ അവർ അലോട്മെന്റ് ലഭിച്ച സ്കൂളിലെ പ്രിൻസിപ്പാളിൽ നിന്നും  ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു കത്ത് ICT യിലേക്ക് അയപ്പിക്കുക. ഇത്തരത്തിലുള്ള കുട്ടികൾക്ക് സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ ഇനി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ..

ട്രയൽ ആലോട്മെന്റിന് ശേഷം തിരുത്തലുകൾ വരുത്തിയ കുട്ടി ഫൈനൽ കൺഫൊർമേഷൻ നൽകിയില്ല എങ്കിലും ഈ ആലോട്മെന്റിന് പരിഗണിക്കില്ല.അവരും സപ്ലിമെന്ററി ഘട്ടം വരെ കാത്തിരിക്കണം.

അഡ്‌മിഷൻ അലോട്മെന്റ് എന്നിവയുമായി എന്തെങ്കിലും സംശയം ഉള്ള കുട്ടികൾ വിളിക്കുക:

6238060572 വിഷ്ണു കല്പടക്കൽ 

No comments