RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Malayalam Study Notes-2024

hssMozhi-ഹയർ സെക്കണ്ടറി മലയാളം അധ്യാപകരുടെ ഒരു കൂട്ടായ്മയാണ്. ഹയർ സെക്കണ്ടറി മലയാളം വിദ്യാർഥികൾക്ക് (അധ്യാപകർക്കും ) ആവശ്യമായ പഠന വിഭവങ്ങൾ എത്തിക്കുക എന്നതാണ് ആ കൂട്ടായ്മയുടെ ലക്ഷ്യം.സമഗ്രമായ പഠന പാക്കേജ് ആണ് അവർ മുന്നോട്ടുവയ്ക്കുന്നത്. പാഠ്യ പദ്ധതി ഉദ്ദേശ്യങ്ങൾക്കനുസൃതമായ വീഡിയോ ക്ലാസുകളാണ് പ്രധാന ആകർഷണം.

പ്രധാനമായും  മൂന്ന് ടയറുകളാണ്  ഈ സംരംഭത്തിനുള്ളത്. 
1. യു ട്യൂബ് ചാനൽ  -  +1 , +2 പാഠഭാഗങ്ങളെ അധികരിച്ചുളള വീഡിയോ ക്ലാസുകളാണ് ആ ചാനലിലുള്ളത്. ഓരോ പാഠത്തെയും വിശദമായ ചർച്ചയ്ക്ക് വിധേയമാക്കി , ആശയ വ്യക്തത വരുത്തിയ ശേഷമാണ് ക്ലാസുകൾ എടുത്തു തുടങ്ങുന്നത്. ടീച്ചർ ടെക്സ്റ്റിനെ നന്നായി പിന്തുടരുന്നു. കുട്ടികൾക്ക് മാത്രമല്ല, അധ്യാപകർക്കും പ്രയോജനകരമാവുന്ന തരത്തിലാണ് ക്ലാസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. വിക്ടേഴ്സിലുൾപ്പെടെ ക്ലാസെടുത്ത , പ്രഗത്ഭരായ ഒരു ടീം ആണ് ക്ലാസുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, ലഭ്യമായതിൽ ഏറ്റവും മികച്ചത് എന്ന് നിസംശയം പറയാൻ കഴിയും. 
    വീഡിയോ ചിത്രീകരിക്കുന്നത് ക്ലാസ് എടുക്കുന്നവർ തന്നെയാണ്. എഡിറ്റിംഗും ഫൈനൽ മിക്സിംഗും മറ്റൊരു ടീം ചെയ്യുന്നു. കോവിഡ് കാലത്താണ് ഇത്തരം ഒരാശയം ഉരുത്തിരിഞ്ഞത്. നൂറുകണക്കിന് വിദ്യാർഥികൾ ഇത് നന്നായി ഉപയോഗിക്കുന്നുണ്ട്. വീഡിയോ ക്ലാസുകളുടെ അവസാനത്തിൽ , ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. അവ വിദ്യാർഥികൾക്ക് എഴുതി ശീലിക്കാനുള്ളതാണ്. ഓരോ യൂണിറ്റിന് ശേഷവും , അതിന്റ സമഗ്രാവലോകന ക്ലാസുകളും നൽകിയിട്ടുണ്ട്.
2 . Telegram Channels
പാഠഭാഗവുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ നൽകാൻ വേണ്ടി , +1 നും +2 വിനും ഓരോ ടെലഗ്രാം ചാനൽ കൂടി ഞങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പാഠവുമായി ബന്ധപ്പെട്ട ഓഡിയോകൾ, വീഡിയോകൾ, ലിങ്കുകൾ, ചോദ്യപേപ്പറുകൾ, ഉത്തരസൂചികൾ - ഇവയുടെ വിപുലമായ ശേഖരം ആ ചാനലുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. റിസോഴ്സുകളുടെ വമ്പൻ ശേഖരം തന്നെയാണത്. 
ഞങ്ങളുടെ വീഡിയോ ക്ലാസുകൾ ക്രമമായി അവിടെ കാണാം. അതിന് ചുവടെ അധിക വിവരങ്ങൾ ചേർത്തിരിക്കുന്നു. പാഠത്തിന്റെ നോട്ടും അവിടെ കാണാം. അവ Pdf രൂപത്തിലും ലഭിക്കുന്നതാണ്.

3 . Telegram Groups
+ 1 , +2 ക്ലാസുകൾക്കായി ഓരോ ടെലഗ്രാം ഗ്രൂപ്പുകളും ക്രിയേറ്റു ചെയ്തിട്ടുണ്ട്. വീഡിയോ ക്ലാസുകൾ , ടെലഗ്രാം ചാനലിലെ വിഭവങ്ങൾ - ഇവയെക്കുറിച്ചുള്ള പ്രതികരണങ്ങൾ ആ ഗ്രൂപ്പിൽ രേഖപ്പെടുത്താവുന്നതാണ്. വിമർശനങ്ങളും ആവശ്യങ്ങളും അവിടെ ഉന്നയിക്കാൻ കഴിയും.

WhatsApp No90746 55863 (Click here)
E mail :  hssmalayalamclass@gmail.com
 Plus One Malayalam  Study Notes        
Plus One മലയാളം മാതൃകാ ചോദ്യപേപ്പർ-മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും ക്രോഡീകരിച്ച് 
Unit 1-കിനാവ് 
1-സന്ദർശനം
2-ഓർമയുടെ ഞരമ്പ് 
3-വേരുകൾ നഷ്ടപ്പെടുത്തുന്നവർ
4-മത്സ്യം
Unit 2-കാഴ്ച 
1-കായലരികത്ത്
2-സിനിമയും സമൂഹവും
3-കളവുപോയ സൈക്കിളും  കഴിഞ്ഞുപോയ കാലഘട്ടവും
4-കൈപ്പാട്‌ 
5-കേൾക്കുന്നുണ്ടോ?
Unit 3-ഉള്ളറിവ് 
1-കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ
2-ഊഞ്ഞാലിൽ
3-അനർഘനിമിഷം
4-ലാത്തിയും വെടിയുണ്ടയും
Unit 4-ഉറവ് 
1-പീലിക്കണ്ണുകൾ
2-അനുകമ്പ 
3-മുഹ്‌യിദ്ദീന്മാല
4-വാസനാവികൃതി
5-സംക്രമണം
6-ശസ്ത്രക്രിയ
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus One 4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments