RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Third Allotment Result

പ്ലസ് വൺ മൂന്നാം അലോട്മെന്റ് -2023  ....

പ്ലസ് വൺ മൂന്നാം  അലോട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു....


മൂന്നാം അലോട്മെന്റ് പ്രവേശനം ജൂലൈ 1 ,3 ,4 തീയതികളിൽ .

മൂന്നാം അലോട്മെന്റിൽ കുട്ടികൾക്ക് എവിടെ ആണോ അഡ്മിഷൻ ലഭിച്ചത് കുട്ടികൾ ആ സ്കൂളിൽ പോയി സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്.അല്ലാത്ത പക്ഷം കുട്ടികളുടെ അഡ്മിഷൻ ക്യാൻസൽ ആകുന്നതായിരിക്കും.ഇനി കുട്ടികൾക്ക് താത്കാലിക അഡ്മിഷൻ എടുക്കാൻ സാധിക്കില്ല.

രണ്ടാം അലോട്ട്മെൻറ് താൽക്കാലിക അഡ്മിഷൻ ആണ് നിങ്ങൾ നേടിയത് എങ്കിൽ... ഇപ്പോൾ വന്ന മൂന്നാം അലോട്ട്മെന്റിൽ നിങ്ങൾക്ക് പുതിയൊരു സ്കൂൾ കിട്ടിയിട്ടുണ്ടെങ്കിൽ  താൽക്കാലിക അഡ്മിഷൻ എടുത്ത സ്കൂളിൽ പോയി നിങ്ങൾ അവിടെ സമർപ്പിച്ച രേഖകൾ തിരിച്ചു വാങ്ങി മൂന്നാം അലോട്ട്മെൻറ് കിട്ടിയ സ്കൂളിൽ പോയി  സ്ഥിര അഡ്മിഷൻ നേടണം.

Third Allotment Results നോക്കുമ്പോൾ No Allotment എന്ന്  കാണിക്കുന്ന കുട്ടികൾ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല.... സപ്പ്ളിമെന്ററി ഘട്ടത്തിൽ ഈ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.

പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും.


അഡ്മിഷൻ സമയത്ത് കുട്ടികൾ സ്കൂളിൽ അടയ്‌ക്കേണ്ട തുക.

 PTA ഫണ്ട് 500 രൂപ
ഗവണ്മെൻ്റ് ഫീസ്
ബയോളജി സയൻസ്            :755
കമ്പ്യൂട്ടർ സയൻസ്                 :705
പൊളിറ്റിക്കൽ കൊമേഴ്സ്   :505
കമ്പ്യൂട്ടർ കൊമേഴ്സ്            : 555
ഹ്യുമാനിറ്റീസ്                           :455 + ഒരു ലാബിന് 50 രൂപ വീതം.
 

2023 ജൂലൈ 5  ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. 

SSLC/CBSE  പരീക്ഷ കഴിഞ്ഞ കുട്ടികൾക്ക് അവരുടെ സർട്ടിഫിക്കറ്റ്ഡി ജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പ്ലസ് വൺ അഡ്മിഷൻ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എങ്കിൽ ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്തു ഹാജരാക്കാവുന്നതാണ്. അതോടൊപ്പം CBSE കുട്ടികളുടെ migration സർട്ടിഫിക്കറ്റും ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSLC സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഡിജിലോക്കർ ലഭിക്കുന്നതിന് ഈ  ലിങ്കിൽ ക്ലിക്ക് ചെയ്യുക....

ഡിജിലോക്കർ മൊബൈൽ ആപ്പ് ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട കാര്യങ്ങൾ 
SSLC / CBSE സർട്ടിഫിക്കറ്റ്.
TC ,Conduct സർട്ടിഫിക്കറ്റ് 
റേഷൻ കാർഡ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. ,അലോട്മെന്റ്  സ്ലിപ്പ് 
NCC/Scout-Guides/Little Kites/JRC/Club Certificates, ആപ്ലിക്കേഷനിൽ ചേർത്തിട്ടുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ (എല്ലാം ഒറിജിനൽ വേണം) ....

ഏകജാലക അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ.....
Admin || Lt Vishnu Kalpadakkal....
www.rrvgirls.com..... 9048904990, 6238060572

ഈ വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ഉടൻ തന്നെ ലഭ്യമായി തുടങ്ങും. 

ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ഉടൻ തന്നെ  ലഭ്യമായിത്തുടങ്ങും. 

മൊബൈൽനമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിട്ടുള്ള പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി., ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി. നൽകുക. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻ ചെയ്തശേഷം 'get more now' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ എന്ന സെക്ഷനിൽനിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. 

അല്ലെങ്കിൽ Sate Government എന്ന സെക്ഷനിൽനിന്ന്  Kerala തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. 

ഇതിൽ രജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കും.

No comments