Plus One First Alotment Result
പ്ലസ് വൺ ഏകജാലകം ആദ്യ അലോട്ട്മെൻ്റ്
ലിസ്റ്റ് പ്രഖ്യാപിച്ചു. കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യ അലോട്മെന്റ് ലഭിച്ച കുട്ടികൾ സ്കൂളിൽ സ്ഥിരം / താത്കാലിക അഡ്മിഷൻ എടുക്കാനുള്ള തീയതികൾ: ജൂൺ 5,6,7
📗അലോട്ട്മെൻ്റ് സ്ലിപ്പിൻ്റെ 2 പേജും പ്രിൻ്റ് എടുത്ത് കൊണ്ട് വേണം സ്കൂളിൽ അഡ്മിഷൻ എടുക്കാൻ വരേണ്ടത്.
📕ഒന്നാമത്തെ ഓപ്ഷൻ വച്ച സ്കൂളിൽ ആണ് നിങ്ങൾക്ക് ഇപ്പൊൾ അഡ്മിഷൻ ലഭിച്ചത് എങ്കിൽ ആ സ്കൂളിൽ പോയി സ്ഥിര അഡ്മിഷൻ എടുക്കണം.ഇല്ല എങ്കിൽ തുടർന്നുള്ള അലോട്മെൻ്റുകളിൽ നിങ്ങളെ പരിഗണിക്കുന്നതല്ല.
📗നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോംബിനേഷൻ/ സ്കൂൾ അല്ല ഇപ്പൊൾ ലഭിച്ചത് എങ്കിൽ നിങ്ങൾക്ക് ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പോയി രേഖകൾ കൈമാറി താത്കാലിക അഡ്മിഷൻ എടുക്കാൻ സാധിക്കും.
(ഉദാഹരണത്തിന് ഒരു കുട്ടിക്ക് മൂന്നാമത്തെ ഓപ്ഷൻ ആണ് ലഭിച്ചത്. കുട്ടിക്ക് ആദ്യത്തെ ഓപ്ഷൻ വേണം എന്നുണ്ട് എങ്കിൽ ഇപ്പൊൾ അലോട്ട്മെൻ്റ് വന്ന സ്കൂളിൽ പോയി രേഖകൾ നൽകി താത്കാലിക അഡ്മിഷൻ എടുക്കുക. അതിനു ശേഷം രണ്ടാമത്തെ അലോട്ട്മെൻ്റ് വരെ കാത്തിരിക്കുക.)
📕താത്കാലിക അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് വേണമെങ്കിൽ ഇപ്പോൾ നൽകിയ ഓപ്ഷനുകളിൽ ഏതെങ്കിലും ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഇപ്പൊൾ 5 ആമത്തെ ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ച കുട്ടി താത്കാലിക അഡ്മിഷൻ നേടി. ഇനി ഇപ്പൊൾ വച്ചിരിക്കുന്ന സ്കൂളുകളിൽ 2,4 എന്നീ ഓപ്ഷനുകൾ വേണ്ട എങ്കിൽ അത് നമുക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്. പക്ഷെ പുതുതായി സ്കൂളുകളോ കോമ്പിനേഷനുകളോ ചേർക്കാൻ സാധിക്കില്ല.
📓 ഇപ്പൊൾ കിട്ടിയത് 10ആമത്തെ ഓപ്ഷൻ ആണ്. പക്ഷെ കുട്ടിക്ക് ഇപ്പൊൾ കിട്ടിയ സ്കൂൾ മതി എങ്കിൽ ഫീസ് അടച്ച് ഈ സ്കൂളിൽ തന്നെ സ്ഥിര അഡ്മിഷൻ എടുക്കാൻ സാധിക്കും.
📘ആദ്യ അലോട്മെന്റിൽ ഒരു സ്കൂളിലും അലോട്മെന്റ് ലഭിക്കാത്ത കുട്ടികൾ അടുത്ത അലോട്മെന്റിന് വേണ്ടി കാത്തിരിക്കുക.
📙രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം വരുമ്പോൾ കിട്ടിയ സ്കൂൾ/കോംബിനേഷനിൽ മാറ്റം ഉണ്ട് എങ്കിൽ ഇപ്പൊൾ ഏത് സ്കൂളിൽ ആണോ അഡ്മിഷൻ ലഭിച്ചത് അവിടെ പോയി സ്ഥിരം/താത്കാലിക അഡ്മിഷൻ നേടാം.
(ഇപ്പൊൾ കിട്ടിയത് 2nd ഓപ്ഷൻ ആണ്.കുട്ടിക്ക് ആദ്യത്തെ ഓപ്ഷൻ വേണം എങ്കിൽ ഇപ്പൊൾ അലോട്ട്മെൻ്റ് വന്ന സ്കൂളിൽ പോയി താത്കാലിക അഡ്മിഷൻ എടുക്കുക. അതിനു മുമ്പ് ആദ്യം താത്കാലിക അഡ്മിഷൻ എടുത്ത സ്കൂളിൽ പോയി അവിടെ നൽകിയ രേഖകൾ തിരികെ വാങ്ങി പുതിയ സ്കൂളിൽ കൊണ്ട് പോയി കൊടുക്കുക.) അതല്ല ഇപ്പൊൾ കിട്ടിയ സ്കൂൾ/കോംബിനേഷൻ മതി എങ്കിൽ കുട്ടികൾക്ക് ആ സ്കൂളിൽ സ്ഥിര അഡ്മിഷൻ നേടാം.
📕താത്കാലിക അഡ്മിഷൻ എടുക്കുന്നതിന് യാതൊരു ഫീസും സ്കൂളിൽ അടയ്ക്കേണ്ടതില്ല.
📘മൂന്നാമത്തെ അലോട്മെന്റിൽ എല്ലാ കുട്ടികളും സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്. നിങ്ങൾക്ക് ഇപ്പൊൾ ഏത് സ്കൂളിൽ അഡ്മിഷൻ ലഭിച്ചാലും അവിടെ പോയി ഫീസ് അടച്ച് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്.
📘ഒരു കുട്ടിക്ക് ഒരു സമയം ഒരു ജില്ലയിൽ മാത്രമേ അഡ്മിഷൻ എടുക്കാൻ സാധിക്കുകയുള്ളൂ.
👉സ്കൂൾ ട്രാൻസ്ഫർ, കോംബിനേഷൻ ട്രാൻസ്ഫർ എന്നിവ പിന്നീട് നടക്കുന്നതാണ്. ..
അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട കാര്യങ്ങൾ
SSLC / CBSE സർട്ടിഫിക്കറ്റ്.
TC ,Conduct സർട്ടിഫിക്കറ്റ്
റേഷൻ കാർഡ് ,അലോട്മെന്റ് സ്ലിപ്പ്
NCC/Scout-Guides/Little Kites/JRC, ആപ്ലിക്കേഷനിൽ ചേർത്തിട്ടുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ എല്ലാത്തിന്റെയും ഒറിജിനൽസ് ....
ഏകജാലക അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ.....
Admin || Vishnu Kalpadakkal....
6238060572, 9048904990
Post a Comment