RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Third Allotment

പ്ലസ് വൺ മൂന്നാം അലോട്മെന്റ് -2024  ....

പ്ലസ് വൺ മൂന്നാം  അലോട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു....


മൂന്നാം അലോട്മെന്റ് പ്രവേശനം ജൂൺ  19,20,21 തീയതികളിൽ .

മൂന്നാം അലോട്മെന്റിൽ കുട്ടികൾക്ക് എവിടെ ആണോ അഡ്മിഷൻ ലഭിച്ചത് കുട്ടികൾ ആ സ്കൂളിൽ പോയി സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്.അല്ലാത്ത പക്ഷം കുട്ടികളുടെ അഡ്മിഷൻ ക്യാൻസൽ ആകുന്നതായിരിക്കും.ഇനി കുട്ടികൾക്ക് താത്കാലിക അഡ്മിഷൻ എടുക്കാൻ സാധിക്കില്ല.

രണ്ടാം അലോട്ട്മെൻറ് താൽക്കാലിക അഡ്മിഷൻ ആണ് നിങ്ങൾ നേടിയത് എങ്കിൽ... ഇപ്പോൾ വന്ന മൂന്നാം അലോട്ട്മെന്റിൽ നിങ്ങൾക്ക് പുതിയൊരു സ്കൂൾ കിട്ടിയിട്ടുണ്ടെങ്കിൽ  താൽക്കാലിക അഡ്മിഷൻ എടുത്ത സ്കൂളിൽ പോയി നിങ്ങൾ അവിടെ സമർപ്പിച്ച രേഖകൾ തിരിച്ചു വാങ്ങി മൂന്നാം അലോട്ട്മെൻറ് കിട്ടിയ സ്കൂളിൽ പോയി  സ്ഥിര അഡ്മിഷൻ നേടണം.

Third Allotment Results നോക്കുമ്പോൾ No Allotment എന്ന്  കാണിക്കുന്ന കുട്ടികൾ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല.... സപ്പ്ളിമെന്ററി ഘട്ടത്തിൽ ഈ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 ന് ആരംഭിക്കും.




കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട കാര്യങ്ങൾ 
SSLC / CBSE സർട്ടിഫിക്കറ്റ്.
TC ,Conduct സർട്ടിഫിക്കറ്റ് 
റേഷൻ കാർഡ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. ,അലോട്മെന്റ്  സ്ലിപ്പ് 
NCC/Scout-Guides/Little Kites/JRC/Club Certificates, ആപ്ലിക്കേഷനിൽ ചേർത്തിട്ടുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ (എല്ലാം ഒറിജിനൽ വേണം) ....

ഏകജാലക അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ.....
Admin || Lt Vishnu Kalpadakkal....
www.rrvgirls.com..... 9048904990, 6238060572

No comments