District Merit Scholorship
ഇപ്പോൾ Plus Two ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് District Merit Scholorship- ന് അപേക്ഷിക്കാം. SSLC (2023) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2000 രൂപയാണ് സ്കോളർഷിപ്പ് തുക.തുടർച്ചയായി 7 വർഷം കുട്ടികൾക്ക് ഈ തുക ലഭിക്കും. ജാതിയോ , വരുമാനമോ പരിഗണിക്കാത്തത് കൊണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. (കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കൂ)
അപേക്ഷിക്കാൻ പറ്റാത്തവർ
ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കാത്ത കുട്ടികൾ...
1.SC, ST ഒഴികെ Egrantz, ഫിഷർമെൻ സ്കോളർഷിപ്പ് , NMMS scholarship തുടങ്ങിയ മറ്റു സ്കോളർഷിപ്പുകൾ കിട്ടുന്ന മറ്റ് വിഭാഗങ്ങളിലെ (OBC , OEC, OBC H) വിദ്യാർത്ഥികൾ അപേക്ഷിക്കരുത്.
കുട്ടികൾ സ്കൂളിൽ സമർപ്പിക്കേണ്ട രേഖകൾ
1.അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിൻ്റൗട്ട് (അപേക്ഷ ഓൺലൈൻ ആയി ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻ്റൗട്ട്)
2.SSLC സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3.അപേക്ഷകൻ്റെ സ്വന്തം പേരിൽ ഉള്ള ബാങ്ക് പാസ്സ് ബുക്കിൻ്റെ ഒന്നാമത്തെ പേജിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
4.ആധാർ കാർഡിൻ്റെ കോപ്പി
സ്കൂളിൽ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി:26/07/2024
അപേക്ഷ സമർപ്പിക്കുമ്പോൾ കയ്യിൽ കരുതേണ്ടത്.
Plus One admission number, Bank account number & IFSC code , Email ID, Mobile number
അപേക്ഷ സ്വന്തമായി ചെയ്യുന്നവർക്കുള്ള ഹെൽപ്പ് ഫയൽ.
Site: dcescholarship.kerala.gov.in
ഇതിൽ കയറുമ്പോൾ DCE scholarship ൽ ക്ളിക്ക് ചെയ്തിട്ട് താഴോട്ട് Type of scholarships ൽ ഏട്ടാമത്തെ Jila Merit Award select ചെയ്യുക. വലതു വശമുള്ള Apply online ൽ click ചെയ്യുക.
1.Registration details:
a) Board of matriculation(10th) or equivalent exam passed എന്നതിൽ : Board of public exam Kerala state select ചെയ്യുക
(b) Register No/Roll No of matriculation exam passed: SSLC register number കൊടുക്കുക
(c)Year of passing 2023 select ചെയ്യുക
അപ്പോൾ Registration ID കിട്ടും. അത് സൂക്ഷിച്ച് വയ്ക്കുക വയ്ക്കണം.
2 .Personal details:
Name, DOB,sex, Nationality, Name of parent, relationship, occupation, mobile number, email ID ഇത്രയും കൊടുക്കുക.
3. Passwod settings:
ഇഷ്ടമുള്ള പാസ് വേഡ് കൊടുക്കാം:
ഉദാ: Kalpadakkal@2007
തുടർന്ന് താഴെ വലത് വശത്തുള്ള Save& Proceed-ൽ Click ചെയ്യുക.
അപ്പോൾ അടുത്ത പേജ് വരും. അവിടെ Full address കൊടുക്കാൻ വരും. അതിന് ശേഷം save& next ക്ളിക് ചെയ്യുക.
അതിൽ present institution & course details കൊടുക്കാൻ വരും.
അതിൽ institution type ൽ ആദ്യത്തെ higher secondary state select ചെയ്യണം.
Name of institution നമ്മുടെ സ്കൂൾ സെലക്ട് ചെയ്യണം (താഴെയായി സ്കൂളുകളുടെ പേര്കി നൽകിയിട്ടുണ്ട് )
Course type: Higher secondary
Course: Biology/Computer science/commerce
Current year: 1 എന്നേ കൊടുക്കാവു
Date of admission ൽ 05/07/2023 കൊടുക്കണം.
Admission number കൊടുക്കണം
Attending full time course ൽ YES കൊടുക്കണം.
Exam passed: Matriculation
Stream: Govt Aided/unaided
Year of passing:2022-23
Total marks:950
Maximum marks:1000
Percentage:95
Receiving other scholarship:No
Save&next
Bank details:
Type of Bank ൽ ബാങ്ക് സെലക്ട് ചെയ്യുക.
IFSC, account number എന്നിവ കൊടുക്കണം
അടുത്തത് declaration ആണ്. അതിലെ ചെറിയ ബോക്സിൽ ടിക് ചെയ്തിട്ട് save & next കൊടുക്കണം. അപ്പോൾ ഇടത് വശത്ത് മുകളിൽ corner ൽ DMS വരും.അതിൽ കളിക് ചെയ്യണം. ആ പേജിൽ ഏറ്റവും താഴെ selection list DMS ൽ state, district, SSLC school name കൊടുക്കുമ്പോൾ നമ്മുടെ പേര് വരും. അതിന് താഴെയുള്ള submit കൊടുക്കുക. തുടർന്ന് വരുന്ന പേജിലും submit കൊടുക്കുക. അപ്പോൾ application submitted successfully എന്ന് കാണിക്കും. അതിൽ ഒ.കെ കൊടുക്കുമ്പോൾ വരുന്ന പേജിൽ view/print ൽ നിന്നും പ്രിൻ്റ് എടുത്ത് ഒപ്പിട്ട് ഫോട്ടോ പതിച്ച് ആവശ്യമായ രേഖകൾ സഹിതം സ്കൂളിൽ തരണം
( സ്വന്തമായി ചെയ്യാൻ പ്രയാസമുള്ളവർ അക്ഷയകേന്ദ്രങ്ങളിൽ പോയി ചെയ്യാവുന്നതാണ്. )
Post a Comment