Onam Celebration-RRV Girls Kilimanoor
ഓണാഘോഷം-2021
കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ആഗസ്റ്റ് മാസം 18 ന് ആരംഭിക്കുന്നു. കോവിഡ് കാലമായതിനാൽ ഈ വർഷത്തെ ഓണാഘോഷം പൂർണമായും ചെലവ് കുറച്ച് ഓൺലൈനായാണ് നടത്തുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്ക് അവരുടെ കലാ വാസനകൾ അവരുടെ ക്ലാസ്സ് ടീച്ചേഴ്സിന് വാട്സാപ്പ് വഴി അയച്ചു കൊടുക്കാം.ആഗസ്റ്റ് മാസം 23ആം തീയതി വരെ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. 23ആം തീയതിക്ക് ശേഷം അയക്കുന്ന വീഡിയോ/ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.
മത്സരങ്ങൾ......
1.ഓണത്തെ കുറിച്ചുള്ള പ്രസംഗ മത്സരം-വിഷയം "എന്റെ ഓണം "
2.തിരുവാതിരക്കളി.
3. നാടൻ പാട്ട് / ഓണപ്പാട്ട് മത്സരം.
4.ഡിജിറ്റൽ അത്തപ്പൂക്കളം
5.ഓണവുമായി ബന്ധപ്പെട്ട ചിത്ര രചന മത്സരം.
6."Selfie with your Athapookkalam" (നിങ്ങൾ വീട്ടിൽ തയാറാക്കിയ അത്തപൂക്കളത്തോടൊപ്പം നിന്നുകൊണ്ടുള്ള ഫോട്ടോ അയക്കുക.)
7.കുടുംബത്തോടൊപ്പമുള്ള ഓണസദ്യയുടെ സെൽഫി.
8.നിങ്ങൾ പായസം തയ്യാറാക്കുന്ന വീഡിയോ.
9.ഫാഷൻ ഷോ - മലയാളീമങ്ക വീഡിയോ (2 മിനിറ്റിൽ കൂടരുത്)
10.നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെയും ഓണക്കളികളുടെയും മനോഹരമായ വീഡിയോ (2 മിനിറ്റിൽ കൂടരുത്)
കുട്ടികൾ അവർ തയാറാക്കുന്ന വീഡിയോകൾ/ഫോട്ടോകൾ ക്ലാസ് ടീച്ചേഴ്‌സിന് വാട്സാപ്പിൽ അയച്ചു കൊടുക്കുക. മികച്ച വീഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. അതോടൊപ്പം മികച്ച വീഡിയോ / ചിത്രങ്ങൾ അയക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ മനോഹരമായി തയാറാക്കുന്ന അത്തപ്പൂക്കളത്തിന് ആണ് സമ്മാനം ലഭിക്കുക. അതോടൊപ്പം ഓണത്തിന് നിങ്ങൾ പായസം തയാറാക്കുന്ന വീഡിയോയും ഞങ്ങൾക്ക് അയക്കുക. ഓണത്തെ ആസ്പദമാക്കിയുള്ള ചിത്ര രചനാ മത്സരവും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോയും ഓണ സദ്യയുടെ ഫോട്ടോയും ഞങ്ങൾക്ക് അയക്കൂ...
അത്തപൂക്കളം വരക്കാൻ Tux Paint അല്ല എങ്കിൽ ജിമ്പ് തുടങ്ങിയ ഏതു ഡ്രായിങ് സോഫ്ട്‍വെയർ വേണമെങ്കിലും കുട്ടികൾക്ക് ഉപയോഗിക്കാം.ഒരു കാര്യം കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുക,കുറഞ്ഞ ചെലവിൽ മനോഹരമായി തയാറാക്കുന്ന മത്സര ഇനങ്ങൾക്ക് ആണ് സമ്മാനം ലഭിക്കുക......
കൂടുതൽ വിവരങ്ങൾക്ക് .....
1.അസിതാനാഥ്.ജി.ആർ (9400574585)
2.ജ്യോതി.എസ്സ് (9745911284)
3.വിഷ്ണു.പി.ജി (9048904990)
4.അനിത.പി.ആർ.(9446753797)
5.ലതിക.എസ് :(9947751681)
Post a Comment