RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one Admission OTP & Corrections

                           

ഹയർസെക്കണ്ടറി ഒന്നാം വർഷ അലോട്മെന്റിനുള്ള OTP

             ഈ വർഷത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ അഡ്മിഷന്റെ ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക്  OTP ലഭിക്കുന്നതിനുള്ള അവസരം ഇപ്പോൾ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ മൊബൈൽ നമ്പറിൽ ആണ് കുട്ടികൾക്ക് OTP ലഭിക്കുന്നത്. OTP ലഭിച്ച ശേഷം കുട്ടികൾക്ക് പുതിയ പാസ്സ്‌വേർഡ്‌ Create ചെയ്യാവുന്നതാണ്. ഇപ്പോൾ ലഭിക്കുന്ന പാസ്‌വേർഡ് അത് പോലെ ആപ്ലിക്കേഷൻ നമ്പർ എന്നിവ കുട്ടികൾ സൂക്ഷിച്ച് വയ്ക്കേണ്ടതാണ്. തുടർന്ന് വരുന്ന ദിവസങ്ങളിൽ വരുന്ന അലോട്മെന്റ് റിസൾട്ടുകൾ അറിയുന്നതിനും സ്കൂളിൽ ചേരുന്നതിനുമെല്ലാം ഈ ആപ്ലിക്കേഷൻ നമ്പർ അത്യാവശ്യം ആണ്. പാസ്‌വേഡ് മറന്ന് പോയാൽ അത് റീസെറ്റ് ചെയ്യാനുള്ള ഓപ്‌ഷനും ഇതിൽ ലഭ്യമാണ്. കുട്ടികൾ ഈ പാസ്‌വേർഡ് മറ്റാർക്കും കൈമാറാൻ പാടുള്ളതല്ല. അത് പോലെ ഈ പാസ്‌വേർഡും അപ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് കൊണ്ട് കുട്ടികൾക്ക് അവർ ആദ്യം നൽകിയ അപേക്ഷയിൽ വേണ്ട തിരുത്തലുകളും കൂട്ടി ചേർക്കലുകളും ചെയ്യാൻ ഇപ്പോൾ സാധിക്കും. എന്നാൽ ഒരു വട്ടം മാത്രമേ ഇത്തരത്തിൽ തിരുത്തലുകൾ നടത്താൻ സാധിക്കൂ. തെറ്റായ വിവരങ്ങൾ നൽകുന്ന കുട്ടികളുടെ അഡ്മിഷൻ ക്യാൻസൽ ആയി പോകുന്നതായിരിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള സ്റ്റെപ്പുകൾ....

1.https://hscap.kerala.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക.

2.സൈറ്റിൽ ഇടത് വശത്ത് മുകളിലായുള്ള Create  Candidate login-SWS  എന്ന ലിങ്കിൽ പ്രവേശിക്കുക.

3.തുടർന്ന് വരുന്ന പേജിൽ കുട്ടി ഏത് ജില്ലയിലെ സ്കൂളിലാണ് അപേക്ഷ സമർപ്പിച്ചത് ആ ജില്ല തെരഞ്ഞെടുക്കുക.

4. കാണുന്ന പോലൊരു പേജിലേക്ക് പ്രവേശിക്കും.ആദ്യം ഏത് വർഷം ആണ് SSLC പരീക്ഷ എഴുതിയത് അനന്ത സെലക്ട് ചെയ്യുക. തുടർന്ന് കുട്ടിയുടെ SSLC  രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുക. അതിന് ശേഷം വിദ്യാർഥിയുടെ ജനനത്തീയതി നൽകുക. അതിന് ശേഷം ചിത്രത്തിൽ കാണുന്ന കോഡ് ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ പ്രസ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു 4 അക്ക OTP  ലഭിക്കുന്നതായിരിക്കും.
 

5.മൊബൈലിൽ ലഭിക്കുന്ന OTP താഴെ കാണുന്ന പേജിൽ തെറ്റാത്ത നൽകുക.

6.തുടർന്ന് വരുന്ന പേജിൽ പുതിയ പാസ്‌വേഡ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ വരും. പാസ്‌വേഡ് നൽകുമ്പോൾ അതിൽ 8 അക്ഷരങ്ങൾ എങ്കിലും മിനിമം ഉണ്ടാകണം. അത് പോലെ Small letter,capital letter,number,special character എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.

 7.കുട്ടികൾക്ക്  https://hscap.kerala.gov.in എന്ന സൈറ്റിന്റെ ഹോം പേജിൽ കയറി candidate login-sws എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

8.തുടർന്ന് വരുന്ന പേജിൽ ഇപ്പോൾ ക്രിയേറ്റ് ചെയ്ത  പാസ്സ്‌വേർഡും  ആദ്യം ലഭിച്ച അപ്പ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് കൊണ്ട് ലോഗിൻ ചെയ്യുക.

 9.അപ്പോൾ കുട്ടികൾക്ക് അവർ ആദ്യം സമർപ്പിച്ച അപ്പ്ലിക്കേഷൻ ഫോം കാണാനും അതിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനുമുള്ള ലിങ്കുകൾ ലഭ്യമാണ്.

10.ക്രിയേറ്റ് ചെയ്ത പാസ്‌വേഡ്  മറന്ന് പോയാൽ അത് റീസെറ്റ് ചെയ്യാനുള്ള അവസരവും സൈറ്റിൽ നൽകിയിട്ടുണ്ട്. candidate login-sws എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിന്റെ താഴെ forgot password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പാസ്‌വേഡ് റീസെറ്റ് ചെയ്യാൻ സാധിക്കും.

തെറ്റായ വിവരങ്ങൾ നൽകുന്ന കുട്ടികളുടെ അഡ്മിഷൻ ക്യാൻസൽ ആയി പോകുന്നതായിരിക്കും. ശ്രദ്ധിച്ച് മാത്രം അപേക്ഷകൾ സമർപ്പിക്കുക......

Admin || Vishnu Kalpadakkal

No comments