RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Single window- 2nd Allotment


ഏകജാലകം Second അലോട്മെന്റ് 6ന് 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ???

ഒക്ടോബർ 6ന് രണ്ടാമത്തെ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കും. 7ആം തീയതി രാവിലെ മുതൽ കുട്ടികൾക്ക് അഡ്മിഷൻ നേടാൻ പറ്റുന്ന തരത്തിൽ ആണ് അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കുന്നത്.ഒക്ടോബർ 7,12,16,20,21 തീയതികളിൽ ആണ് പ്രവേശനം.സ്പോർട്സ് അലോട്മെന്റ് റിസൾട്ടും 2021 ഒക്ടോബർ 7ന്  രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.അഡ്മിഷൻ ഒക്ടോബർ 7 മുതൽ 12 വരെ ആയിരിക്കും.

അലോട്ട്മെന്റ് റിസൾട്ട് അറിയുന്നത് എങ്ങനെ.

1.അലോട്ട്മെന്റ് റിസൾട്ട് അറിയുന്നത്  https://hscap.kerala.gov.in എന്ന സൈറ്റിൽ പ്രവേശിക്കുക.

2. ഇതിലെ Candidate login-എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. Application No ഉം Password ഉം നൽകുക.

3. അപ്പോൾ നിങ്ങൾക്ക് Second  Allotment റിസൾട്ട് എന്ന ലിങ്കിലൂടെ നിങ്ങളുടെ അലോട്ട്മെന്റ് റിസൾട്ട് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ഷീറ്റ് (2 പേജ്) കുട്ടികൾ പ്രിന്റെടുക്കുക. പ്രിന്റെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് അഡ്‌മിഷൻ എടുക്കുന്ന സ്കൂളിലെ ഹെൽപ്പ് ഡെസ്കിൽ നിന്നും പ്രിന്റെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

4. ഏത് ദിവസം ഏത് സമയത്ത് ആണ് സ്കൂളിൽ പോയി അഡ്‌മിഷൻ എടുക്കേണ്ടത് എന്ന് അലോട്ട്മെന്റ് ഷീറ്റിൽ വ്യക്തമായി പറഞ്ഞിരിക്കും. ആ സമയം അലോട്ട്മെന്റ് കിട്ടിയ സ്കൂളിൽ പോയി അഡ്‌മിഷൻ എടുക്കുക.

 2nd ആലോട്മെന്റിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

⭕ 2nd ആലോട്മെന്റിന് കുട്ടിക്ക് ഏത് സ്കൂളിൽ ആണോ അഡ്‌മിഷൻ ലഭിക്കുന്നത് കുട്ടി ആ സ്കൂളിൽ പോയി നിർബന്ധമായും ഫീസ് അടച്ച് പെർമനന്റ് (സ്ഥിര) അഡ്‌മിഷൻ എടുത്തിരിക്കണം.

⭕ ആദ്യ ആലോട്മെന്റിന് താത്കാലിക അഡ്മിഷൻ നേടിയ കുട്ടികൾ ആ സ്കൂളിൽ പോയി നിങ്ങൾ അവിടെ നൽകിയ രേഖകൾ തിരികെ വാങ്ങി 2nd ആലോട്മെന്റിന് അഡ്‌മിഷൻ കിട്ടിയ സ്കൂളിൽ ചെന്ന് രേഖകൾ ഹാജരാക്കി സ്ഥിര അഡ്‌മിഷൻ നേടുക.അലോട്മെന്റ് ലെറ്റർ പ്രിന്റ് എടുക്കുക/അല്ല എങ്കിൽ No Change എന്ന് കാണിക്കുന്ന ഷീറ്റ് പ്രിന്റ് എടുക്കുക.

⭕ 2nd ആലോട്മെന്റിന് അഡ്‌മിഷൻ കിട്ടിയ ഒരു കുട്ടി ആ സ്കൂളിൽ സ്ഥിര അഡ്‌മിഷൻ എടുത്ത് ജോയിൻ ചെയ്തില്ല എങ്കിൽ കുട്ടി ഏകജാലക പ്രക്രിയയിൽ നിന്നും പുറത്താകുന്നതായിരിക്കും

⭕Management സീറ്റ് അഡ്മിഷനും 7ആം തീയതി മുതൽ ആരംഭിക്കും.മാനേജ്‌മെന്റ് സീറ്റിൽ അഡ്‌മിഷൻ നേടുന്നതിന് കുട്ടികൾ സ്കൂളിൽ പ്രത്യേകം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്.

⭕ ഇത് വരെയും അഡ്‌മിഷൻ ലഭിക്കാത്ത കുട്ടികൾക്ക് ഇനി എന്ത്???

ഇത് വരെയും അഡ്‌മിഷൻ ലഭിക്കാത്ത കുട്ടികൾക്ക് സപ്പ്ളിമെന്ററി ഘട്ടത്തിൽ വീണ്ടും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

⭕സ്കൂൾ ട്രാൻസ്‌ഫർ/കോമ്പിനേഷൻ Change ഉള്ള കുട്ടികൾക്ക് അവർക്ക്  ഇഷ്ടപ്പെട്ട സ്കൂൾ/കോമ്പിനേഷനിലേയ്ക്ക് മാറുന്നതിന് അപേക്ഷ രണ്ടാമത്തെ ആലോട്മെന്റിന് ശേഷം മാത്രമേ സാധിക്കൂ. അതിനുള്ള ഉത്തരവ് വരുന്ന മുറയ്ക്ക് കുട്ടികൾക്ക് സ്കൂൾ ട്രാൻസ്ഫറിന് അപേക്ഷിക്കാം..

അപേക്ഷയിലെ തെറ്റുകാരണം അഡ്‌മിഷൻ സ്കൂളിൽ നിന്നും നിരസിച്ചാൽ എന്ത് ചെയ്യണം???

ജാതി,താലൂക്ക്,പഞ്ചായത്ത് തുടങ്ങിയ  വിവരങ്ങൾ തെറ്റിച്ചു നൽകിയതിന്റെ പേരിൽ അലോട്മെന്റ് കിട്ടിയിട്ടും അഡ്മിഷൻ എടുക്കാത്ത കുട്ടികൾക്ക് ഇനി  സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ ഇനി അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ.അവർ ഈ അവസരത്തിൽ പുതിയ അപേക്ഷ സമർപ്പിക്കണം.

 Plus One ന് അഡ്‌മിഷൻ എടുത്ത കുട്ടികൾക്ക് എല്ലാ വിഷയത്തിന്റെയും  വീഡിയോ ക്ലാസ്സുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

⭕ Plus One ന് അഡ്‌മിഷൻ എടുത്ത കുട്ടികൾക്ക് എല്ലാ വിഷയത്തിന്റെയും  സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

⭕ 2021 വർഷം Plus one ൽ അഡ്മിഷൻ എടുത്ത കുട്ടികൾക്കും, അത് പോലെ പ്ലസ് വൺ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ പ്ലസ് വൺ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-3) അംഗം ആകാം.


Admin || Vishnu Kalpadakkal ||6238060572

No comments