RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Birth & Death Certificates


ജനന ,മരണ ,വിവാഹ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം 

നിങ്ങളുടെയോ മക്കളുടെയോ വീട്ടുകാരുടെയോ  ജനന, മരണ, വിവാഹ  സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ താഴെ   കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.


ഈ ലിങ്കിൽ പ്രവേശിച്ച്  നിങ്ങൾ ജനിച്ച  ജില്ല, മുനിസിപ്പാലിറ്റി / കോർപറേഷൻ ,ലോക്കൽ ബോഡി എന്നിവ തെരഞ്ഞെടുക്കുക.

1.തുടർന്ന് വരുന്ന പേജിൽ ഇടതു വശത്ത് Birth Registration എന്നതിന് താഴെ കാണുന്ന വർഷങ്ങളിൽ നിങ്ങൾ ജനിച്ച വർഷം തെരെഞ്ഞെടുത്ത് ജനന സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.ഈ പേജിൽ നിങ്ങളുടെ പേര്,ജനന തീയതി,അമ്മയുടെ പേര്,Verification word എന്നിവ മാത്രം നൽകിയാൽ മതിയാകും.ഇതേ മാതൃകയിൽ ഇടത് വശത്ത് കാണുന്ന Death Registration എന്ന ഓപ്‌ഷനിൽ നിന്നും മരണപ്പെട്ട വർഷം തെരെഞ്ഞെടുത്തത് വിവരങ്ങൾ നൽകി മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇതേ പേജിൽ താഴേക്ക് സ്ക്രോൾ ചെയ്ത് വന്നാൽ വിവാഹ സർട്ടിഫിക്കറ്റുകളും ഇതേ മാതൃകയിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Admin || Lt Vishnu Kalpadakkal

No comments