RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Trial Allotment Result Published

 

Plus One Trial Allotment Result-2024

ഈ വർഷത്തെ പ്ലസ് വൺ അഡ്മിഷന്റെ ട്രയൽ അലോട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു....

ട്രയൽ അലോട്മെന്റ് റിസൾട്ട് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

(ലോഗിൻ ചെയ്യുന്ന പേജിൽ ഇടത്ത് വശത്ത് Candidate Login-SWS എന്ന ലിങ്കിൽ കയറി   Application No & Password നൽകി ലോഗിൻ ചെയ്യുക)

ഏകജാലകത്തിന്റെ അപ്പ്ലിക്കേഷൻ നമ്പർ മറന്നു പോയത് ലഭിക്കാൻ ഈ ലിങ്കിൽ കയറി ഡീറ്റയിൽസ് നൽകുക.

ഏകജാലകത്തിന്റെ Password മറന്ന് പോയത് Reset ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ട്രയൽ അലോട്മെന്റ് പ്രഖ്യാപിച്ച ശേഷം കുട്ടികൾക്ക് ഓപ്‌ഷനുകളിൽ മാറ്റം വരുത്താവുന്നതാണ്. 31-05-2024 വൈകുന്നേരം 5 മണിവരെ കുട്ടികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ആദ്യ ഘട്ടത്തിൽ അലോട്മെന്റ് സമർപ്പിച്ചതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ട് എങ്കിൽ ഇപ്പോൾ കുട്ടികൾക്ക് അതിൽ മാറ്റം വരുത്താം. ക്യാൻഡിഡേറ്റ് ലോഗിനിൽ കയറി User Name (Application No) & Password നൽകി ലോഗിൻ ചെയ്‌ത് അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനും കൂട്ടി ചേർക്കലുകൾ വരുത്താനും സാധിക്കും.

ആദ്യം നൽകിയ സ്കൂൾ/ കോമ്പിനേഷനിൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ ഈ അവസരത്തിൽ വരുത്താവുന്നതാണ്....

അപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തുന്ന കുട്ടികൾ അപ്ലിക്കേഷനിൽ ഫൈനൽ കൺഫർമേഷൻ നൽകണം. ഫൈനൽ കൺഫർമേഷൻ നൽകാത്ത അപ്ലിക്കേഷനുകൾ ആദ്യ അലോട്ട്മെൻ്റിന് പരിഗണിക്കില്ല.

No comments