Plus One Single Window Admission 2024
Plus One Single Window Admission-2024
ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ 2024 മെയ് മാസം 15 മുതൽ ആരംഭിക്കുകയാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് മാസം 25 ആണ് . ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
1.ഈ വർഷവും അപേക്ഷകൾ ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
2.CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്കന്ററിയിൽ സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ സാധിക്കൂ.
3. http://www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് കുട്ടികൾക്ക് VHSE & ഹയർസെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അഡ്മിഷന്അപേക്ഷിക്കാം. ഹയർസെക്കണ്ടറിയുടെ ലിങ്കിൽ കയറിയ ശേഷം, CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കുട്ടികൾക്ക് ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യാം. ഇതിന് ഒരു മൊബൈൽ നമ്പർ വേണം. ആ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന OTP ഉപയോഗിച്ച് കൊണ്ട് പുതിയ പാസ്സ്‌വേർഡ് കുട്ടികൾക്ക് നൽകാം. ഈ പാസ്സ്‌വേർഡും അപ്പ്ലിക്കേഷൻ നമ്പറും കുട്ടികൾ ഓർത്ത് വയ്ക്കണം. അത് പോലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ തന്നെ നൽകണം.
4.അതിന് ശേഷം candidate ലോഗിനിലെ apply online എന്ന ലിങ്കിലൂടെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.
5.ഒരു കുട്ടിക്ക് ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. വ്യത്യസ്ത ജില്ലകളിൽ വ്യത്യസ്ത ആപ്‌ളിക്കേഷനുകൾ നൽകണം.
6.എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ നേടാൻ കുട്ടികൾ പ്രത്യേകം അപേക്ഷ ഫാറം സ്കൂളിൽ നിന്നും വാങ്ങി അതാത് സ്കൂളിൽ തന്നെ നൽകേണ്ടതാണ്.
7.മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
9.ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ), യു.എസ്.എസ്, എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
കേരളത്തിലെ ഹയർസെക്കൻഡറി സ്കൂളുകളുടെ സ്കൂൾ കോഡും ,കോമ്പിനേഷനും അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പ്ലസ് വൺ അഡ്മിഷനുള്ള ഏകജാലക അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള വീഡിയോ ക്ലാസ്......
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
7.ബോണസ് പോയിന്റിന് അർഹതയുള്ള വിഭാഗങ്ങൾ
a) കൃത്യ നിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്മാരുടെ മക്കൾക്ക് : 5 പോയിന്റ്
b) ജവാൻമാരുടേയും എക്സ്-സർവ്വിസുകാരുടേയും (ആർമി നേവി എയർ ഫോഴ്സ് മുതലായവ മാത്രം) മക്കൾക്ക്/ നിയമപരമായി അവർ ദത്തെടുത്ത് മക്കൾക്ക് : 3 പോയിന്റ്
c) എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം) നീന്തൽ അറിവ് (അപേക്ഷകൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം) സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ: 2 പോയിന്റ്
d) A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം : 1 പോയിന്റ്
e) അതേ സ്കൂളിലെ വിദ്യാർത്ഥി : 2 പോയിന്റ്
f) അതേ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: 2 പോയിന്റ്
g) അതേ താലൂക്ക്: 1 പോയിന്റ്
h) ഗവ:/എയിഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് :2 പോയിന്റ്
i) കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ : 3 പോയിന്റ്
പരാമർശിച്ച രീതിയിൽ ബോണസ് അർഹതയുണ്ടെങ്കിലും കണക്കാക്കുമ്പോൾ ഒരു അപേക്ഷകന് നൽകുന്ന ബോണസ് പോയിന് പരമാവധി 10 ആയി നിജപ്പെടുത്തുന്നതാണ്. അതായത് വിവിധ ഇനങ്ങളിലൂടെ ഒരു അപേക്ഷകൻ പത്തോ അതിലധികമോ ബോണസ് പോയിന്റ് അവകാശപ്പെട്ടുണ്ടെങ്കിലും ആയിൽ 10 ആയി നിപ്പെടുത്തുന്നതാണ്.
പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് എൻ.സി.സി / സ്കൗട്ട് ,Guides,Little Kites,Student Police,JRC എന്നിങ്ങനെയുള്ള ബോണസ് പോയിന്റ് ലഭിക്കില്ല.
Post a Comment