RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC ക്ക് ശേഷം കമ്പ്യൂട്ടർ സയൻസിന്റെ ഉപയോഗം

കംപ്യൂട്ടർ സയൻസിന്റെ സാധ്യതകൾ.......

സി.എസ് അഥവാ കമ്പ്യൂട്ടർ സയൻസ്                      

 ഐടി മേഖലയുടെ അസ്ഥിരതയും കോഴ്സുകളുടെ ആധിക്യവും എൻജിനീയറിങ് മോഹിക്കുന്നവരെ ബാധിച്ച മട്ടില്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ എൻ‌ജിനീയറിങ് വിദ്യാർഥികളുടെ ഫേവറിറ്റ് കംപ്യൂട്ടർ സയൻസ് തന്നെ. ഇത്തവണത്തെ അലോട്മെന്റിൽ ഐഐടി ബോംബെയില്‍ 59-ാം റാങ്കില്‍ കംപ്യൂട്ടർ സയൻസ് സീറ്റുകൾ തീർന്നു. ഒന്നാം റാങ്കുകാരനും സിലക്ട് ചെയ്തത് ഈ കോഴ്സ്. 14 % സ്കീമിന്റെ ഭാഗമായെത്തിയ പെണ്‍കുട്ടികളും തിരഞ്ഞെടുത്തത് ഇതു തന്നെ. സംസ്ഥാന എൻജിനീയറിങ് കോളജുകളുടെ ലിസ്റ്റിലും മുന്നിട്ടുനിൽക്കുന്നതു കംപ്യൂട്ടർ സയൻസ് തന്നെ. തിരുവനന്തപുരം സിഇടിയിൽ അവസാന റാങ്ക് 103. 
  
10 ആം ക്ലാസ് കഴിഞ്ഞാൽ ഏതു കോഴ്സ് തെരഞ്ഞെടുക്കണം എന്ന സംശയത്തിൽ ആകും കുട്ടികൾ. മെഡിക്കൽ ഫീൽഡിൽ പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മുന്നിൽ ബയോളജി സയൻസ് എന്ന ഒരു ഓപ്‌ഷൻ മാത്രമേ നിലവിൽ ഉള്ളു. എന്നാൽ എൻജിനീയറിങ് മേഖലയിലേയ്ക്ക് ( മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, എയിറോനോട്ടിക്കൽ എൻജിനീയറിങ് ) അടക്കം ഏതു ബ്രാഞ്ച് പഠിച്ചാലും അവർക്ക് ഹയർസെക്കണ്ടറി വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ഉണ്ട്, അല്ല എങ്കിൽ ഡിഗ്രിക്ക് ഫിസിക്സ്,കെമിസ്ട്രി,മാത്‍സ്,കംപ്യൂട്ടർ സയൻസ് മേഖലയിൽ  പോകാൻ ആയാലും ഏറ്റവും മികച്ച ഫീൽഡ് എന്നത് ഹയർസെക്കണ്ടറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് തന്നെ ആണ്. +1,+2 കംപ്യൂട്ടർ സയൻസ് പഠിക്കുന്ന ഒരു കുട്ടിക്ക് ഉപരി പഠനത്തിൽ ഏറ്റവും ശോഭിക്കാൻ പറ്റുന്നത് കമ്പ്യൂട്ടർ  സയൻസ് മേഖല ആയിരിക്കും.


ഹയർസെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന ഒരു കുട്ടിക്ക് ഭാവിയിൽ ജോലി സാധ്യത വളരെ കൂടുതൽ ആണ്. നല്ല രീതിയിൽ പ്രോഗ്രാമിങ് സ്കിൽ നേടുന്ന കുട്ടിക്ക് മികച്ച കമ്പനികളിൽ ലക്ഷകണക്കിന് രൂപ സാലറി വാങ്ങി ജോലി നേടാൻ നിഷ്പ്രയാസം സാധിക്കും. NIT, IIT യിൽ അഡ്മിഷൻ നേടി ലക്ഷകണക്കിന് രൂപ ശമ്പളം വാങ്ങി ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ ആണ് . ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന കംപ്യൂട്ടറും ഹയർസെക്കണ്ടറി വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് ഉം തമ്മിൽ ബന്ധം വളരെ കുറവാണ്. കാരണം ഹയർസെക്കണ്ടറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസിന്റെ അടിസ്‌ഥാന കാര്യങ്ങൾ മുതലാണ് പഠിച്ചാണ് തുടങ്ങുന്നത് അതുകൊണ്ട് ഹൈസ്കൂൾ തലത്തിൽ കമ്പ്യൂട്ടർ പാടായിരുന്നു എന്ന കാരണത്താൽ ഹയർസെക്കന്ഡറിയിൽ കംപ്യൂട്ടർ സയൻസ് എടുക്കാൻ ആരും മടിക്കേണ്ട ആവശ്യം ഇല്ല. ബയോളജി സയൻസ് പഠിക്കുന്ന ഒരു കുട്ടിക്ക് ഹയർസെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്,കെമിസ്ട്രി,മാത്‍സ്,സെക്കന്റ്  ലാംഗ്വേജ്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളോടൊപ്പം ബയോളജി(സൂവോളജി &ബോട്ടണി) പഠിക്കണം. എന്നാൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ബയോളജിക്ക് പകരം കംപ്യൂട്ടർ സയൻസ് പഠിച്ചാൽ മതി. ഇത് മാത്രം ആണ് ഈ വിഷയങ്ങൾ തമ്മിലുള്ള ഏക വ്യത്യാസം.  അതോടൊപ്പം ഹയർസെക്കന്ഡറിയിൽ C, C++, Java, PHP, SQL, HTML എന്നീ പ്രോഗ്രാമിങ് ഭാഷകളെ കുറിച്ച് നല്ല രീതിയൽ പഠിക്കാൻ സാധിക്കും. ഇത് കുട്ടികൾക്ക് ഉപരി പഠനത്തിലും മികച്ച ജോലി നേടുന്നതിലും വളരെ അധികം സഹായകം ആകും.ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ, വ്യോമയാന മേഖല, ജനിതക ഗവേഷണം തുടങ്ങി സാധ്യതകളുടെ ലോകം വേറെയും.

അത് പോലെ ഇന്ന് രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളിലും ജോലി ചെയ്യുന്നത് എൻജിനീയറിങ് മേഖലകളിൽ പഠിച്ച കുട്ടികൾ ആണ്. എന്തുകൊണ്ട് കമ്പ്യൂട്ടർ സയൻസ് നാലാം വ്യവസായ വിപ്ലവം ലെയ്ത് മെഷീനുകളിലോ ട്രാൻസ്ഫോമറിലോ അല്ലെന്നു വിദ്യാർഥികൾക്കറിയാം. ഡേറ്റ അനലിറ്റിക്സ്, ഓട്ടമേഷൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,റോബോട്ടിക്സ് ഭാവിയുടെ പ്രതീക്ഷയായ ബ്രാഞ്ചുകൾ കംപ്യൂട്ടർ സയൻസിനു കീഴിലാണ്. പരമ്പരാഗത ബ്രാഞ്ചുകളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ പോലും കംപ്യൂട്ടർവൽക്കരണം നടക്കുന്നു.

ഗവേഷണ സാധ്യതകളും വ്യവസായമേഖലയോടു ഗുഡ് ബൈ പറഞ്ഞ് ഗവേഷണത്തിനിറങ്ങുന്നവരാണ് മറ്റുമേഖലകളിൽ അധികവുമെങ്കിൽ കംപ്യൂട്ടർ സയൻസിൽ അങ്ങനെയല്ല. ഗവേഷണവും വ്യവസായവുമായി അഭേദ്യ ബന്ധമുണ്ട്. ഗൂഗിൾ റിസർച്ചിലും മറ്റും ഉന്നത സ്ഥാനങ്ങളിലെത്താൻ പിഎച്ച്ഡി നിർബന്ധം. മൈക്രോസോഫ്റ്റിലും പിഎച്ച്ഡിയുള്ളവർക്കു കരിയർ വളർച്ചയിൽ വ്യക്തമായ മേൽക്കൈയുണ്ടെന്നു യുവ ടെക്നോക്രാറ്റും ആക്ടിവിസ്റ്റുമായ ട്രേസി ചൗ പറയുന്നു.വിദേശികൾക്കു ജോലിസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ പോലും അവസരമുണ്ടെന്നതാണു കംപ്യൂട്ടർ സയൻസിന്റെ മറ്റൊരു മെച്ചം.


ബിഗ് ബക്സ് ബിരുദധാരികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ബ്രാഞ്ച് എന്ന ഖ്യാതി കംപ്യൂട്ടർ സയൻസിനുണ്ട്. സ്റ്റാർട്ടപ്പ് അവസരങ്ങൾ കൂടുതലും. എന്നാൽ ഇവയുള്ളപ്പോൾ തന്നെ ഐടി മേഖലയിൽ ഉലച്ചിൽ സംഭവിക്കുന്നു. ഓട്ടമേഷൻ കംപ്യൂട്ടർ സയൻസിലെ സ്ഥിരം പാറ്റേണിലുള്ള ഒട്ടേറെ ജോലികളെ ഒഴിവാക്കുന്നു. അപ്പോഴും മികവേറിയ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളും അൽഗോരിതങ്ങളും വികസിപ്പിക്കാൻ ഭാവനാസമ്പന്നരെ ആവശ്യമുണ്ട്. ഡേറ്റ അനലിറ്റിക്സ് വലിയ സാധ്യതകളാണു തുറന്നിരിക്കുന്നത്. സൈബർ സെക്യൂരിറ്റിയും ഭാവിയിൽ ഒട്ടേറെ തൊഴി‍ലവസരങ്ങൾ ലഭ്യമാക്കും. 



മാറുന്ന ഭാവി, മാറുന്ന ജോബ് റോളുകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഐടി പ്രഫഷനലുകളിൽ എൻജിനീയറിങ്ങിലെ പല ബ്രാഞ്ചുകൾ പഠിച്ചവരുണ്ട്. നാലാം വ്യവസായവിപ്ലവത്തിന്റെ ഭാഗമായിട്ടാകട്ടെ, ഇന്നു കാണുന്ന പല ജോബ് റോളുകൾക്കും മാറ്റം വരാം. ആർടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടണമസ് വെഹിക്കിൾസ്, 3ഡി പ്രിന്റിങ്, ക്വാണ്ടം കംപ്യൂട്ടിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി, ഡേറ്റ അനലിറ്റിക്സ്, ബ്ലോക്ചെയിൻ ടെക്നോളജി തുടങ്ങിയ സാങ്കേതികവിദ്യകൾ അതിയന്ത്രവൽക്കരണത്തിനു തുടക്കം കുറിക്കുമെങ്കിലും പുതിയ തൊഴിലവസരങ്ങളുണ്ടാകും. ഇന്റർനെറ്റ് ഓഫ് തിങ്ക്സ് മേഖലയിൽ മാത്രം 10 ലക്ഷം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.


ഇപ്പോൾ കംപ്യൂട്ടർ സയന്‍സ് പഠിക്കുന്നവർക്ക് ഡേറ്റ സയന്റിസ്റ്റ്, ഐടി സൊല്യൂഷൻ ആർക്കിടെക്ട്, യൂസർ ഇന്റർഫെയ്സ് ആൻഡ് യൂസർ എക്സ്പീരിയൻസ് എൻജിനീയർ, ഓട്ടമേഷന്‍ എൻജിനീയർ, സൈബർ സെക്യൂരിറ്റി പ്രഫഷനൽ തുടങ്ങിയ ജോബ്റോളുകളിൽ ഒട്ടേറെ സാധ്യതകളുണ്ടാകും.


Admin || Vishnu Kalpadakkal

No comments