Plus one Single Window Application
ഹയർസെക്കണ്ടറി ഒന്നാം വർഷ അഡ്മിഷൻ....2020....
29.07.2020 മുതൽ ഈ വർഷത്തെ +1 അഡ്‌മിഷന്റെ ഏകജാലക നടപടികൾ ആരംഭിക്കുക ആണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും......29-07-2020 മുതൽ 14-08-2020 വരെ കുട്ടികൾക്ക് ഓൺലൈനായി. അപേക്ഷ സമർപ്പിക്കാം. 18-08-2020 ന് ട്രയൽ അലോട്ട്മെന്റ് നടക്കും.അതിന് ശേഷം കുട്ടികൾക്ക് നൽകിയ ഓപ്‌ഷനുകൾ തിരുത്താനുള്ള അവസരം നൽകും. 24-08-2020 ന് ആദ്യ അലോട്മെന്റ് നടക്കും.ഒന്നാംഘട്ട അലോട്മെന്റ് സെപ്റ്റംബർ 15ന് അവസാനിക്കും. മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയ കുട്ടികൾക്ക് സെപ്റ്റംബർ മാസം 7 ആം തീയതി മുതൽ സ്കൂളുകളിൽ ചേരാൻ സാധിക്കും.മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികൾ പ്രത്യേകം അപേക്ഷ സ്കൂളിൽ സമർപ്പിക്കണം.
Post a Comment